കേരളം ഇന്ന് കാണുന്ന രീതിയിലൊന്നും രോഗാതുരമല്ലാത്ത 2009 കാലത്താണ് ന്യൂമാഹിയിൽ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ് രൂപം കൊള്ളുന്നത്…
ഒരു പതിറ്റാണ്ടിനിടയിൽ കേരളത്തിനകത്തും പുറത്തും ആരോഗ്യമേഖലയിലും വിദ്യാഭ്യാസ സാമൂഹിക മേഖലയിലും നിശബ്ദ പ്രവർത്തനത്തിലൂടെ സമൂഹത്തിന് ആശ്വാസം നൽകി ബഹുമുഖ പദ്ധതികളിലൂടെ മുന്നോട്ട് പോവുകയാണ്…
63 ഡയാലിസിസ് സെൻ്ററുകൾ ,ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ടവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന സ്നേഹവീടുകൾ ,റോബോട്ടിക്ക് ഫിസിയോ സെൻ്റെറുകൾ അടക്കം നിരവധി സംരംഭങ്ങൾ…
മൽസരാധിഷ്ഠിത പുതിയ കാലത്ത് ,മാനസിക സമ്മർദ്ധം താങ്ങാൻ കഴിയാതെ മനസ്സിനെ റ നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്ന മനുഷ്യർക്ക് കെയർ നൽകുന്ന കമ്യൂണിറ്റി സൈക്യാട്രി ക്ളിനിക്കുകൾ കേരളത്തിലെമ്പാടും തണൽ ആരംഭിക്കുകയാണ്…
പാനൂർ മേഖലയിൽ പാനൂർ പാലിയേറ്റീവുമായി സഹകരിച്ച് ആരംഭിക്കുന്ന സൈക്യാട്രി ഒ.പി ക്ളിനിക്കിൻ്റെ ഉൽഘാടന പ്രഖ്യാപനം പാനൂരിൻ്റെ പ്രൗഢതയെ സാക്ഷിയാക്കി ഡോക്ടർ വി ഇദരീസ് ഇന്നലെ പാലിയേറ്റീവ് ഫിസിയോ സെൻ്റെറിൽ നിർവഹിച്ചു…
മുസ്ലിം വെൽഫെയർ അസോസിയേഷൻ നാളിതു വരെ നടത്തി വന്ന പ്രവർത്തനങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാണ് തണൽ പ്രസ്ഥാനം വെൽഫെയറുമായി സഹകരിച്ചുള്ള പുതിയ സംരംഭം…
തണലും ഡോക്ടർ ഇദരീസും പാനൂർ പാലിയേറ്റീവിൽ അർപ്പിച്ച വിശ്വാസത്തെയും പ്രതീക്ഷകളെയും കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുമെന്ന് ഏറ്റെടുത്തു എന്ന് വിളിച്ചോതുന്നത് കൂടിയായിരുന്നു പ്രൗഢിയാർന്ന സദസ്സ്…
പൊട്ടങ്കണ്ടി അബ്ദുള്ള, പി കെ അഹ്മദ് ഹാജി, ഡോക്ടർ ഷഹീദ്, എൻ കെ സി ഉമ്മർ, ഡോക്ടർ ഷിൻസി കാസിം, പി.കെ ഷാഹുൽ ഹമീദ്, ടി റസാഖ്, കെ.വി റംല ടീച്ചർ, നിസ്താർ, ഡോ ധനേഷ്, കെ എം റയീസ്, പുത്തൂർ അബ്ദുള്ള ഹാജി, ഷാഹിന സലാം, അനസ് മുബാറക് എന്നിവർ സംബന്ധിച്ചു…
പി.പി സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു…
നെല്ലൂർ സമീർ സ്വാഗതവും ബേങ്കിൽ ഹനീഫ നന്ദിയും പറഞ്ഞു.