നാഷണൽ സെറിബ്രൽ പാൾസി അത്‌ലറ്റിക് മീറ്റിൽ തണൽ സ്കൂളിലെ നാഫിസിന് വെള്ളി മെഡൽ

മിനിസ്ട്രി ഓഫ് യൂത്ത് അഫേഴ്സും ( MYAS) വേൾഡ് എബിലിറ്റി സ്പോർട്സും ( WAS ) , സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച നാഷണൽ സെറിബ്രൽ പാൾസി അത്‌ലറ്റിക് മീറ്റിൽ വെള്ളി, ബ്രോൺസ് മെഡലുകൾ നേടി കുറ്റ്യാടി തണൽ കരുണ സ്ക്കൂളിലെ നാഫിസ് ഭിന്നശേഷി കായികരംഗത്ത് മികവ് തെളിയിച്ചു. പാലേരി ചെറിയ കുമ്പളം ചാലക്കര മീത്തൽ മുഹമ്മദ് റാഫിയുടെയും സീനത്തിൻ്റെയും മകനായ നാഫിസ് ക്ലബ്ബ് ത്രോ, മൽസരത്തിൽ വെള്ളിയും ജാവലിംഗ് ത്രോയിൽ ബ്രോൺസ് […]

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം

തണൽ വീട് എടച്ചേരിയിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. ശ്രീകാന്ത് ഐ കെയറിന്റെ സഹകരണത്തോടെ ഡോ ഷബീറിന്റെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്.

പീസ് വാലിക്ക് ഇത് അഭിമാന മുഹൂർത്തം

ഭിന്നശേഷി മേഖലയിലെ പഠന- ഗവേഷണങ്ങളിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമായി പീസ് വാലി കൈകോർക്കുന്നു. ധാരണാപത്രം ഒപ്പിടൽ ഇന്ന് വൈകിട്ട് എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ്‌ ബിഹേവിയറൽ സയൻസ് ഓഡിറ്റോറിയത്തിൽ. ഡോ സാബു തോമസ് (ബഹു വൈസ് ചാൻസലർ) ഉത്ഘാടനം നിർവഹിക്കും. ഡോ പി ടി ബാബുരാജ് (ഡീൻ,സ്കൂൾ ഓഫ്‌ ബിഹേവിയറൽ സയൻസ്) മുഖ്യ പ്രഭാഷണം നിർവഹിക്കും.