തണൽ ജനകീയ വിഭവ സമാഹരണം

Date : 11/04/2020 and 12/04/2020

തണൽ ഡയാലിസിസ് നിധി ജനകീയ വിഭവ സമാഹരണം ഏപ്രിൽ 11 ,12 തിയ്യതികളിൽ.
 
ഏഷ്യയിലെ ഏറ്റവും വലിയ സൗജന്യ നിരക്കിലുള്ള ഡയാലിസിസ് സേവന ശൃംഖലയായ തണൽ
 
നിധി ജനകീയ വിഭവ സമാഹരണം 2020  ഏപ്രിൽ 11, 12 തിയ്യതികളിൽ നടക്കും .
 
വിഭവ സമാഹരണത്തിന് മുന്നോടിയായി രാജ്യത്തെ 4 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മുപ്പത്തി
 
ആറ് ഡയാലിസിസ് സെന്ററുകൾ മുഖേന  അതാതു സ്ഥലങ്ങളിലെ മുൻസിപ്പാലിറ്റി പഞ്ചായത്ത്
 
,വാർഡ് തലങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കും .
 
നിലവിൽ 2000 ത്തിൽപരം വൃക്ക രോഗികൾക്ക് ദൂരയാത്രയുടെയും സാമ്പത്തിക ഭാരത്തിന്റെയും
 
ബുദ്ധിമുട്ടുകളില്ലാതെ ഡയാലിസിസ് ലഭ്യമാകുന്നുണ്ട് .
 
ഡയാലിസിസ് തൊട്ടടുത്ത് എന്ന പദ്ധതി മുഖേന ടൗണുകളിൽ ഡയാലിസിസ് കേന്ദ്രങ്ങൾ
 
സ്ഥാപിക്കുകയും നടത്തിപ്പ് ചുമതല പ്രദേശവാസികൾ ഏറ്റെടുക്കുകയും ചെയ്യുന്ന രീതിക്ക് വൻ
 
പിന്തുണയാണ് ലഭിച്ചത് .
 
2019 ൽ ഒരു ലക്ഷത്തി ഇരുപത്തി ആറായിരത്തി അഞ്ഞൂറ് ഡയാലിസിസാണ് നടന്നത് . ഇതിന്
 
വേണ്ടി ചിലവായത് 12 കോടി അറുപത്തി അഞ്ച് ലക്ഷം രൂപയാണ് .
 
ഈ ചിലവിലേക്ക് കാരുണ്യ ഫണ്ടിൽ നിന്ന് ലഭിച്ച 2 കോടി 84 ലക്ഷം രൂപയും സ്നേഹസ്പർശം വഴി 82
 
ലക്ഷം രൂപയും രോഗികളിൽ 2 കോടി പന്ത്രണ്ട് ലക്ഷം രൂപയുമാണ് 2019ൽ ലഭിച്ചത് .
 
തണൽ നിധിയിലൂടെ ലഭിച്ച 2 കോടി 53 ലക്ഷം രൂപയും കഴിച്ചുള്ള  ബാക്കി തുക തണലിൽ നിന്ന്
 
കൂട്ടി ചേർത്താണ് 12 കോടി അറുപത്തി അഞ്ച് ലക്ഷം ചിലവു  വരുന്ന ഡയാലിസിസ് പ്രക്രിയ
 
പൂർത്തിയാക്കിയത് .
 
കാരുണ്യ ഫണ്ട് അവസാനിച്ചുകൊണ്ടിരിക്കേ തുടർന്നുള്ള ഡയാലിസിസിന് പണം കണ്ടെത്തുക എന്ന
 
വലിയ സ്വപ്ന സാക്ഷാൽക്കാരത്തിന്റെ പ്രാർത്ഥനയിലാണ് രണ്ടായിരത്തിൽ പരം വൃക്കരോഗികളുടെ
 
കുടുംബം .
 
നിലവിലെ 36 സെന്ററുകൾക്ക് പുറമെ കേരളത്തിലടക്കം 15 സെന്ററുകൾ കൂടി ഈ വർഷം
 
യാഥാർത്ഥ്യമായാൽ  ഇപ്പോഴുള്ള ഒരു കോടിയിലധികം വരുന്ന പ്രതിമാസച്ചിലവ് ഇരട്ടിയാവും .
 
2008 ൽ ആരംഭിച്ച തണൽ 2011 ലാണ് കമ്മ്യൂണിറ്റി  ഡയാലിസിസ് യൂണിറ്റുകൾക്ക് തുടക്കം
 
കുറിക്കുന്നത് .
 
ഡയാലിസിസിനു പുറമെ അഗതി ,അനാഥമന്ദിരങ്ങൾ ,3വയസ്സു മുതലുള്ള ഭിന്നശേഷിക്കാർക്ക്
 
വേണ്ടിയുള്ള സ്കൂളുകൾ ,കമ്മ്യൂണിറ്റി സൈക്യാട്രി ഐ പി ,ഒ പി വിഭാഗങ്ങൾ , പാലിയേറ്റീവ്
 
കേന്ദ്രങ്ങൾ ,ആരോഗ്യ പരിപാലന സംരംഭങ്ങൾ ,ജോലിക്ക് പോകാൻ കഴിയാത്ത നിർധന
 
കുടുംബങ്ങൾക്കുള്ള ഭക്ഷണക്കിറ്റുകൾ ,അനാഥ വിദ്യാർഥികൾക്കുള്ള പoന സഹായം  തുടങ്ങി
 
നിരവധി മേഖലയിൽ തണൽ സജീവമാണ് .
 
തൊട്ടടുത്ത് ഡയാലിസിസ് സേവന കേന്ദ്രങ്ങൾ വന്നതോടെ ആയിരക്കണക്കിന് വൃക്കരോഗികർക്കും  
 
കുടുംബങ്ങൾക്കുമാണ് യാത്രാ ദുരിതത്തിൽ നിന്നും വലിയ സാമ്പത്തിക ബാധ്യതയിൽ നിന്നും 
 
ആശ്വാസം കിട്ടിയത് .
 
തുടർന്നുള്ള ഡയാലിസിസ് പ്രക്രിയക്ക് വേണ്ടി പൊതു സമൂഹം എന്നത്തേയും പോലെ
 
രംഗത്തിറങ്ങുമെന്നാണ് 
 
ഇവർ പ്രതീക്ഷിക്കുന്നത് ...