Revive

Date : 28/02/2020, 29/02/2020 and 01/03/20

റിവൈവ്.....
ഇതൊരു ഉണർത്തുപാട്ടാണ് ...
പാടിയും പറഞ്ഞും അനുഭവിച്ചുമറിയേണ്ട  ഹൃദയഗീതം ....

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ,
കലാരംഗത്തെ പ്രശസ്ത വ്യക്തിത്വങ്ങൾ ,
വിവിധ നാടുകളിൽ നിന്നെത്തുന്ന ഭിന്നശേഷിക്കാരായ മഹദ് വ്യക്തിത്വങ്ങൾ ,,
വിവിധ സംസ്കാരങ്ങൾ ..
അങ്ങിനെയങ്ങിനെ ആയിരക്കണക്കിന് മനുഷ്യർ ഒത്തു ചേരുന്ന
മൂന്ന് രാപകലുകൾ ...

2020 ഫെബ്രുവരി 28 മുതൽ മാർച്ച് ഒന്ന് വരെ .....

ഇനി കുറ്റ്യാടിപ്പുഴ ഒഴുകുക ഈ ചരിത്രം പറഞ്ഞാവും ...

മൂന്ന് രാപ്പകലുകൾ ജീവിതത്തിന്റെ കാർണിവെലായ കഥ കാറ്റ് മലഞ്ചെരുവിലെ മരങ്ങളോട് പറയും ...

കാരണം ഇത് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളടക്കമുള്ള  ലക്ഷക്കണക്കിന് മനുഷ്യരുടെ ഉണർച്ചയാണ് ...
ഉത്തേജനമാണ് ..

റിവൈവ്

നിങ്ങളും വരണം ..
നാട്ടുകാരനായി ,ബന്ധുവായി .....

പാട്ടിലൂടെ നടന്ന് ,പഴമകളറിഞ്ഞ് ,പുതുമകളെതൊട്ട് ,ഭക്ഷണത്തനിമയുടെ നാട്ടറിവിന്റെ , കലയുടെ ,സാംസ്കാരിക ചർച്ചകളുടെ ആനന്ദത്തിലും ആത്മീയതയിലും ഹൃദയ നിറവോടെ നടക്കാൻ നിങ്ങൾ തീർച്ചയായും വരും ..

കാരണം നിങ്ങളാണ് ഈ കാർണവെലിന്റെ റിവൈവ് .......