Search

Events

ഇഖ്റ- തണൽ ഏർലി ഇൻറർവെൻഷൻ സെന്ററിലെ ഡിസബിലിറ്റി വിദ്യാർത്ഥികളുടെ വിമാനയാത്ര

കോഴിക്കോട്: ഇഖ്റ- തണൽ ഏർലി ഇൻറർവെൻഷൻ സെന്ററിലെ ഡിസബിലിറ്റി വിദ്യാർത്ഥികളുടെ വിമാനയാത്ര വേറിട്ട അനുഭവമായി. കണ്ണൂരിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ കുട്ടികളും രക്ഷിതാക്കളും സ്റ്റാഫും ഉൾപ്പെടെ 117 പേരുണ്ടായിരുന്നു. ആകാശം ചുംബിച്ച് ആനന്ദത്തിൽ ആറാടി തലസ്ഥാന നഗരിയിലെത്തിയ തണൽ നക്ഷത്രങ്ങളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ബഹു. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ എത്തി. ഇന്നലെ കാഴ്ചകൾ കണ്ട് തിരുവനന്തപുരത്ത് താമസിച്ച സംഘം വൈകിട്ട് വന്ദേ ഭാരത് എക്സ്സ്പ്രെസ്സിൽ നാട്ടിലേക്കുതിരിച്ചു. ‘ഉയരെ’ എന്ന പേരിൽ ഭിന്നശേഷി കുട്ടികൾക്കായി തണൽ ആകാശയാത്ര നടത്തിയത്.

Share