Search

Events

ക്രിസ്മസ് ആഘോഷം

കോഴിക്കോട് സ്മാർട്ട് ഫൗണ്ടേഷൻ, ദി ഗുഡ് സമരിറ്റൻ സോഷ്യൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി എന്നീ സംഘടനകൾ സംയുക്തമായി ചേർന്ന് കൊണ്ട് മലാപ്പറമ്പ് തണൽ ഇന്റർവെൻഷൻ സെന്ററിലെ കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. പ്രിൻസിപ്പൽ ശ്രീമതി അലീന വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അശോകപുരം ഫാത്തിമ മാതാ ചർച്ച് വികാരി ഫാ. അഭിലാഷ് ചിലമ്പിക്കുന്നേൽ ക്രിസ്മസ് സന്ദേശം നൽകി. ദി ഗുഡ് സമരിറ്റൻ സൊസൈറ്റി പ്രതിനിധികളായി ശ്രീ സാം മാത്യു, ഡോ. ഉമ്മൻ കെ.മാത്യു. , ശ്രീമതി ദിവ്യ ഉമ്മൻ എന്നിവരും സ്മാർട്ട് ഫൗണ്ടേഷൻ പ്രതിനിധികളായി ജിബി.പി.എ, ഡോ. അലക്സ് ഉമ്മൻ, ഡോ.ബീനാ ഉമ്മൻ എന്നിവരും ആശംസകൾ അർപ്പിച്ചു. ഡോ. ജസ്‌ന (പി.എം.ആർ ), മൂസ (എക്സിക്യൂട്ടീവ് മെമ്പർ ) മുഹമ്മദ് ഷാഹിദ് (അഡ്മിനിസ്ട്രേറ്റർ) എന്നിവർ പരിപടികൾക്ക് നേതൃത്വം നൽകി. ക്രിസ്മസ് കേക്ക് വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളും ഉച്ച ഭക്ഷണവും ക്രമീകരിച്ചു.

Share