ദുബൈ: നന്മതൻ പൂമരംപോൽ തണൽ സപ്നങ്ങൾ സാർത്ഥകമാക്കാൻ യു.എ.ഇയിലെ പ്രവാസിക്കൂട്ടം ഒറ്റമരക്കാടുപോൽ കൂടെയുണ്ടെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ദുബൈ ഫ്ലോറ ഇൻ ഹോട്ടലിൽ നടന്ന തണൽ സംഗമം. നിറഞ്ഞു കവിഞ്ഞ പ്രൗഢമായ ചടങ്ങിൽ യു.എ.ഇ ചാപ്റ്റർ പ്രസിഡണ്ട് സിദ്ധീഖ് പാലോള്ളതിൽ അധ്യക്ഷത വഹിച്ചു.
തണൽ ചെയർമാൻ ഡോ. ഇദ്രീസ് പ്രൊജക്ട് അവതരിപ്പിച്ചു.
വിവിധ എമിറേറ്റ്സുകളിൽനിന്നും എത്തിയ പ്രതിനിധികൾ ഡോ. ഇദ്രീസിൻ്റെ വാക്കുകൾ ഒറ്റശ്വാസത്തിൽ നെഞ്ചേറ്റുകയായിരുന്നു.
ശേഷം പി.കെ. നവാസ് മാസ്റ്റർ സംവദിച്ചു. അഡ്വ. ഷാജി സ്വാഗതവും സിക്രട്ടറി മുസ്തഫ മുട്ടുങ്ങൾ നന്ദിയും രേഖപ്പെടുത്തി. തുടർപ്രവർത്തനങ്ങളുടെ ക്രോഡീകരണത്തിന് സബ് കമ്മിറ്റിയും രൂപീകരിച്ചു. തണൽ വിഭാവന ചെയ്യുന്ന ഏഷ്യയിലെ തന്നെ ആദ്യത്തെ സംരംഭത്തിന് യു.എ.ഇ എല്ലാ അർത്ഥത്തിലും കൂടെയുണ്ടെന്ന് ഉറപ്പുനൽകിയാണ് പ്രിയപ്പെട്ടവർ പിരിഞ്ഞുപോയത്. വിയർപ്പിൽ ഒരംശം എന്നും തണലിന് മാറ്റിവെക്കുന്ന ഗൾഫ് സഹോദരങ്ങളുടെ മഹിത മാതൃക പുണ്യമേറിയതും അനുകരണീയവുമാണ്.