കോഴിക്കോട് : ഭിന്നശേഷി പുനരധിവാസ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന തണൽ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിൻ്റെ ഭിന്നശേഷി കലോത്സവം അഫിറ്റ് 2023 ഉത്‌ഘാടനം കോഴിക്കോട് ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ അഞ്ചു മോഹൻ നിർവഹിച്ചു.ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് തണൽ ഇൻ്റെർ സ്കൂൾ ഡിസബിലിറ്റി കലോത്സവം നടത്തി വരുന്നത്. ഡിസബിലിറ്റി ഇൻഫ്ലുവെൻസർ ശിഹാബ് പൂകോട്ടൂർ ചടങ്ങിൽ മുഖ്യ അതിഥി ആയി. തണൽ ജനറൽ സെക്രട്ടറി TI നാസർ അധ്യക്ഷത വഹിച്ചു.തണൽ സി.ഇ.ഒ അനൂപ് K.T, തണൽ കാഞ്ഞിരോട് സെക്രട്ടറി നസീർ എ, തണൽ കുറ്റിയാടി കമ്മിറ്റീ മെമ്പർ അഹമ്മദ്, തണൽ വടകര പി ടി എ പ്രസിഡണ്ട് സജിത്ത് ,റിട്ടയേർഡ് S P അബൂബക്കർ എന്നിവർ സംസാരിച്ചു. തണൽ കോഴിക്കോട് സെക്രട്ടറി K T ഫിറോസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ദീപു തൃക്കോട്ടൂർ നന്ദിയും പറഞ്ഞു. ചടങ്ങിൽ അറനൂറിലധികം ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.