കുറ്റ്യാടി: തണൽ കരുണ സ്ക്കൂളിലെ മുന്നൂറോളം ഭിന്നശേഷിമക്കളുടെ വാർഷിക ആഘോഷം യൂഫോറിയ 23 അക്ഷരാർത്ഥത്തിൽ നാടിൻ്റെ ഹൃദയം കവർന്നു.
കുറ്റ്യാടി മെഹഫിൽ ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സിനുമുന്നിൽ ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങൾ വിസ്മയം വിതറി. രക്ഷിതാക്കളും സ്റ്റാഫും മക്കൾക്കൊപ്പം ആടിയും പാടിയും കൈകോർക്കുന്ന കാഴ്ച കണ്ണും മനസും നിറച്ചു. പൊതുവിദ്യാലയങ്ങൾക്ക് കഴിയാത്തവിധം തണൽ കുട്ടികളെ പരിശീലിപ്പിച്ചെടുത്ത ടീചേഴ്സിനെ സദസ് ഹൃദയാരവം മുഴക്കി അഭിനന്ദിച്ചു .
300 കുട്ടികളെയും വേദിയിലെത്തിച്ചുകൊണ്ടായിരുന്നു യൂഫോറിയയുടെ തേരോട്ടം. കാഴ്ചപരിമിതിയുള്ള സഫിയ ടീച്ചർ, അനഘ എന്നിവരുടെ പ്രാർത്ഥനയോടെയായിരുന്നു തുടക്കം. ആയിരങ്ങൾ തിങ്ങി നിറഞ്ഞ ചടങ്ങ് ഭിന്നശേഷി പ്രതിഭ മുഹമ്മദ് ആസിം വെളിമണ്ണ ഉദ്ഘാടനം ചെയ്തു. വർക്കിങ്ങ് പ്രസിഡണ്ട് ടി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. തണൽ അക്കാഡമിക് ഡീൻ ഡോ. ജമീല, PTA പ്രസിഡണ്ട് ബാബു ആയഞ്ചേരി,പി.കെ. നവാസ്മാസ്റ്റർ, കെ.എം. മുഹമ്മദലി, ടി.കെ. റിയാസ് , അബ്ദുല്ലാ സൽമാൻ , ഇ.ജെ. നിയാസ് , ദീപു തൃക്കോട്ടൂർ , സന്ധ്യ കരണ്ടോട് , സൗഫി താഴക്കണ്ടി , സുഫൈറ ടീച്ചർ ആശംസ നേർന്നു. എൻ.വി. അബ്ദുല്ല മാസ്റ്റർ , മോഹൻദാസ് കായക്കൊടി , പി.കെ. ഹമിദ് , പ്രകാശൻ കന്നാട്ടി , പി.സി. മുഹമ്മദലി എന്നിവർ സമ്മാനദാനം നടത്തി . തണൽ വനിതാ വിംഗ് ഒരുക്കിയ ഫുഡ് ഫെസ്റ്റ് ബ്ലോക്ക് പ്രസിഡണ്ട് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ അക്ഷയതോമസ് സ്വാഗതവും , വൈ.പ്രിൻസിപ്പൽ ജോബിജോൺ നന്ദിയും രേഖപ്പെടുത്തി. തണൽ മക്കളുടെ ആനന്ദത്തിന് ആകാശം മാത്രമാണ് അതിരെന്ന് അടയാളപ്പെടുത്തിയ ആഘോഷമായിരുന്നു
യൂഫോറിയ 23. വന്നു ചേർന്നവരെല്ലാം ഒറ്റ സ്വരത്തിൽ മൽസരിച്ചത് ഭിന്നശേഷി മക്കൾക്കൊപ്പം ഞങ്ങളുമുണ്ടെന്ന് വിളിച്ചോതാനായിരുന്നുവെന്നതും ശ്രദ്ധേയം.
കാരപ്പാറ മൊയ്തു , ടി.സി. അഷറഫ് , നജ മുനവ്വർ എന്നിവർ 48000 രൂപ വീതം നൽകി ഓരോ കുട്ടിയെ വീതം ഒരു വർഷത്തേക്ക് സ്പോൺസർ ചെയ്തതും വേദിയിലെ കാഴ്ചയായി . വനിതാ വിംഗ് ഫുഡ് ഫെസ്റ്റിലൂടെ സമാഹരിച്ച 68350 രൂപ തണലിന് കൈമാറിയതും വൊക്കേഷണൽ ഡിപാർട് മെൻ്റിലേക്ക് 5 ടൈലറിങ്ങ് മെഷിൻ നന്മയുള്ളവർ വേദിയിൽ വെച്ച് തന്നെ നൽകിയതും ശ്രദ്ധേയം.
സംഘടന മികവിന്റെ നേർസാക്ഷ്യമായിരുന്നു ശരിക്കും യൂഫോറിയ 23.
ലത്തീഫ് മാസ്റ്റർ കായക്കൊടി ,Nck നവാസ് ,ഒപ്പം ലിജി കാനാല എന്നിവമൊരുക്കിയ സ്വാഗത കവാടത്തിലൂടെ ഒഴുകിയെത്തിയ ജനസാഗരത്തെ വിസ്മയിപ്പിച്ചു .
വനിതവിംഗ് , യൂത്ത് വിംഗ് , തണൽ ബന്ധുക്കൾ , കൈയ് മെയ് മറന്ന് കട്ടക്ക് കൂടെ നിന്ന തണൽ കരുണ PTMA , തണൽ സ്റ്റാഫ് എന്നിവരുടെ സേവന മുഖത്തിന് തുല്യതയില്ലാത്ത സൗന്ദര്യമായിരുന്നു. കുറ്റ്യാടി ദേശത്തെ മനുഷ്യസ്നേഹികളാകെ തണലിൻ്റെ ഹൃദയപക്ഷം ചേരും കാഴ്ച ചന്തം ആഹ്ലാദകരമാണ് .