കോഴിക്കോട്: കുറ്റ്യാടി തണൽ കരുണ സ്ക്കൂൾ മലബാർ ഹോസ്പിറ്റലുമായ് കൈകോർത്ത് മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച ഡൗൺസിൻഡ്രം ദിനാഘോഷം ശ്രദ്ധേയമായി. റേഡിയോ ജോക്കി മനു പ്രോഗ്രാം നിയന്ത്രിച്ചു. മലബാർ ഹോസ്പിറ്റൽ എം.ഡി. ഡോ. മിലി മോനി ഉദ്ഘാടനം ചെയ്തു. ഡോ. ജമീല ബാബു (അക്കാഡമിക് ഡീൻ) കൊളക്കണ്ടത്തിൽ ബഷീർ ( തണൽ യു.ഏ.ഇ പ്രതിനിധി ) ടി.കെ. റിയാസ് ( ട്രഷറർ ) , ബാബു ആയഞ്ചേരി (പി.ടി.എ പ്രസിഡണ്ട് ) എന്നിവർ ആശംസ നേർന്നു. സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ പി.കെ. നവാസ് മാസ്റ്റർ സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ് ജോബി ജോൺ നന്ദിയും പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും സ്റ്റാഫും ആഘോഷത്തിൻ്റെ തിരമാല തീർത്തപ്പോൾ നഗരഹൃദയം മനസ് നിറഞ്ഞ് ആഹ്ലാദിച്ചു . കാണികളായെത്തിയ നൂറുകണക്കിനാളുകൾ തണൽ കുറ്റ്യാടിയുടെ വിസ്മയചുവടുകൾ കണ്ടു ഹർഷാരവം മുഴക്കി.