ആട്ടവും, പാട്ടും, കളികളുമായി സാൻഡ് ബാങ്ക്സിൽ എല്ലാവർക്കും ഒത്തുകൂടി. വർണാഭമായ റാലിയോട് കൂടി തുടക്കം കുറിച്ച പരിപാടിയിൽ ശ്രീ. മജീഷ് കാരയടിൻ്റെയും സൽമാൻ വടകരയുടെയും സംഗീതവിരുന്ന്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിന്റെ അംഗീകാരം ലഭിച്ച ശിവതേജ്, ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച MUM HSS ടീമിന്റെ കോൽക്കളി, തമ്പോലം ടീമിന്റെ കലാപ്രകടനങ്ങൾ എന്നിവയെല്ലാം കാണികളിൽ ആവേശം നിറയ്ക്കുന്നതായിരുന്നു. വിവിധ കലാപരിപാടികളിൽ കുട്ടികളുടെ കൂടെ അടിയും പാടിയും തണൽ കമ്മിറ്റി ഭാരവാഹികൾ, രക്ഷിതാക്കൾ, സ്റ്റാഫ് എല്ലാവരും പങ്കുചേർന്ന് ഗംഭീരമാക്കി.