കൊല്ലം: കൊല്ലം മഞ്ഞപ്പാറയിൽ ഡയാലിസിസ് കേന്ദ്രം നാടിന് സമർപ്പിച്ചു. സൗജന്യ ഡയാലിസിസും, ഫിസിയോതെറാപ്പി-പാലിയേറ്റീവ്, സൈക്കാട്രി & സൈക്കോളജി ഒ.പി സേവനങ്ങളുമടങ്ങുന്ന ആരോഗ്യ കേന്ദ്രം കൊല്ലം, ആയൂർ മഞ്ഞപ്പാറയിൽ വൻജനാവലിയെ സാക്ഷി നിർത്തി നാടിന്സമർപ്പിച്ചു. തണലിൻ്റെ എൺപത്തി ഒന്നാമത്തെ കമ്മ്യൂണിറ്റി ഡയാലിസിസ് കേന്ദ്രമാണിത്. 7 ഡയാലിസിസ് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന കെട്ടിടത്തിൻ്റെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തി. ഡയാലിസിസ് ഹാളിന്റെ ഉദ്ഘാടനം കൊല്ലം എം. പി. എൻ. കെ പ്രേമചന്ദ്രനും, ആംബുലൻസ് ഫ്ലാഗ് ഓഫ് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപനും, ഫിസിയോതെറാപ്പി ഹാൾ ഷംസുദ്ദീൻ മദനി അവർകളും, RO പ്ലാൻ്റ് ഇട്ടിവാ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി സി അമൃതയും നിർവഹിച്ചു.
മഞ്ഞപ്പാറ തണൽ ഡയാലിസിസ് സെന്റർ പ്രസിഡന്റ് അബ്ദുൽ റഷീദ് കൊടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ
സെക്രട്ടറി ബഷീർ പടിഞ്ഞാറ്റിൻകര റിപ്പോർട്ടും രക്ഷധികാരി സജി സമദ് പ്രൊജക്റ്റ് സമർപ്പണവും നടത്തി. മഞ്ഞപ്പാറ ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് ഹനീഫ് ബാഖഫി, സ്വാമി ദയാനന്ദ സരസ്വതി, ബ്ലോക് മെമ്പർ നൗഷാദ്,ടോം കെ ജോർജ്, ലയൺസ് ക്ലബ് പ്രതിനിധി ഡോ. കണ്ണൻ മുതലായ രാഷ്ട്രീയ- സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു. കൺവീനർ അഫ്സൽ മഞ്ഞപ്പാറ സ്വാഗതവും ട്രഷറർ നാസറുദീൻ തനിയിൽ നന്ദിയും പറഞ്ഞു.
New Dialysis Center Opens in Kollam District: Manjappara Dialysis Center Inaugurated