ഹെൽത്ത് കെയർ ഫൌണ്ടേഷന്റെയും നെഹ്റു യുവ കേന്ദ്ര കോഴിക്കോടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഉഷ സ്കൂൾ ഓഫ് അത് ലെക്ടിസിന്റെ സഹകരണത്തോടെ ബാലുശ്ശേരി യിൽ വെച്ച് നടന്ന രണ്ടാമത് ജില്ലാ സ്പെഷ്യൽ സ്കൂൾ സ്പോർട്സ് മീറ്റിൽ 94 പോയിന്റുകളുമായി കുറ്റ്യാടി തണൽ കരുണ സ്കൂൾ ഓവറോൾ ചാമ്പ്യൻ മാരായി. അഭയം സ്പെഷൽ സ്ക്കൂൾ രണ്ടാം സ്ഥാനവും റഹ്മാനിയ സ്പെഷൽ സ്ക്കുൾ മൂന്നാം സ്ഥാനവും കരസ്ഥ മാക്കി .ജില്ലയിലെ 15 സ്പെഷൽ സ്കൂളുകളോട് പൊരുതി മുന്നേറിയാണ് തീപാറും മൽസരത്തിലൂടെ ജില്ലാ ചാമ്പ്യൻ പട്ടം കുറ്റ്യാടിയിലെ മണിമുത്തുകൾ സ്വന്തമാക്കിയത് ..
ശേഷിയിൽ ഭിന്നരായ മക്കളെ സ്വന്തത്തെ പോൽ ചേർതുപിടിച്ച് ഓരോ ചുവടിലും ജ്വലിപ്പിക്കുകയാണ് കുറ്റ്യാടി തണൽ കരുണസ്ക്കൂൾ എന്നവാർത്ത ആഹ്ലാദകരമാണ് , അഭിമാനകരയാണ് .
ജില്ലാ തലത്തിൽ നേടിയ
ഈ ഉജ്ജ്വല വിജയം ഞങ്ങൾ തണലിലെ മക്കൾക്കും രക്ഷിതാക്കൾക്കും സവിനയം സമർപ്പിക്കുന്നു