Search

Events

ന്യൂറോ ഫിസിയോ റിഹാബ് സെൻ്ററും

സൈക്യാട്രി ക്ലിനിക്കും നാടിന് സമർപ്പിച്ചു.

തണൽ കരുണ കാമ്പസിൽ ന്യൂറോ-ഫിസിയോ റിഹാബ് സെൻ്ററിൻ്റെയും, കമ്മ്യൂണിറ്റി സൈക്യാട്രി ഒ.പി ക്ലിനിക്കിൻ്റെയും ഉദ്ഘാടനം എം.പി. ബഹു. ഷാഫി പറമ്പിൽ നിർവഹിച്ചു.
കണ്ണൂർ സ്പൈൻ & ബ്രെയിൻ മെഡിസിറ്റിയുടെ സബ് സെൻ്ററായാണ് ഇത് പ്രവർത്തിക്കുക. സൗജന്യനിരക്കിൽ നൽകുന്ന തെറാപ്പി സംവിധാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. കമ്യൂണിറ്റി സൈക്ക്യാട്രി ഒ.പി ക്ലിനിക്കും സാധാരണക്കാർക്ക് ഉപകാരപ്പെടും.
എല്ലാം കച്ചവടവൽക്കരിക്കുന്ന കാലത്ത് തണൽ നടത്തുന്ന സേവനങ്ങൾ അതുല്യമാണെന്നും ആ അർത്ഥത്തിൽ തണലിൻ്റെ അംബാസഡറായി പ്രഖ്യാപിക്കാൻ തനിക്ക് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂറോ സെൻ്ററിലേക്ക് ഫൗറ ഫൗണ്ടേഷൻ നൽകുന്ന മെഡിക്കൽ ഉപകരണങ്ങൾ തെരുവത്ത് അബ്ദുൾമജീദ് സാഹിബ് കൈമാറി. തണൽ ജനറൽ സെക്രട്ടറി നാസർ വടകര അധ്യക്ഷത വഹിച്ചു.
ഫിസിയാട്രീഷൻ ഡോ. ഫായിസ് മുഹമ്മദ്, കെ. കെ ആഷിഖ് അഹമ്മദ് (ഖത്തർ), ഷബീർ മാഹി (ബഹറൈൻ), മാണിക്കാത്ത് അബ്ദുസമദ്, എൻ.വി മമ്മുഹാജി, ടി.കെ റിയാസ്, തൊറക്കലക്കണ്ടി കുഞ്ഞബ്ദുല്ല, ഹമീദ് പോതിമടം, ബഷീർ കടിയങ്ങാട്, വടക്കയിൽ നവാസ്, ഏരത്ത് ബഷീർ (പ്രവാസി പ്രതിനിധികൾ ) തുടങ്ങിയവർ സംബന്ധിച്ചു.
പി.കെ. നവാസ് മാസ്റ്റർ സ്വാഗതവും സിക്രട്ടറി ഇ.ജെ. നിയാസ് നന്ദിയും രേഖപ്പെടുത്തി .
Inauguration of Neuro-Physio Rehab Center and Community Psychiatry OP Clinic
The Neuro-Physio Rehab Center and Community Psychiatry OP Clinic at Thanal Karuna Campus were officially inaugurated by Hon. M.P. Shafi Parampil, marking a significant step forward in providing comprehensive healthcare services to the community.

Share