Events

കുറ്റ്യാടി  തണൽ കരുണ സ്ക്കൂൾ കായിക മാമാങ്കം ഉജ്ജ്വലം, 2022 വർണോജ്ജ്വലം

തണൽ കരുണ സ്ക്കൂൾ  സ്പോർട് ഡെ ഉജ്ജ്വലം 2022 തകർത്തു, പൊളിച്ചു, തിമർത്തു, പൊടിപൊടിച്ചു. ഖത്തറിൽ ഫുട്ബോൾ തിമർക്കുമ്പോൾ കുറ്റ്യാടി തണലിലെ ട്രാക്കിൽ കായികയൗവ്വനം കൊടുങ്കാറ്റായി ആഞ്ഞുവീശി. ശേഷിയിൽ ഭിന്നരെ ആകാശത്തോളം പ്രാചാദിപ്പിക്കുകയായിരുന്നു ശരിക്കും രണ്ടുദിവസങ്ങൾ. സ്പോർ ഡെ ഏഷ്യൻ അത്ലറ്റിക് മീറ്റ് ഗോൾഡ് മെഡലിസ്റ്റ് എം.സുജാത ഉദ്ഘാടനം ചെയ്തു. വർണ്ണാഭമായ മക്കളുടെ മാർച്ച് പാസ്റ്റ് ശ്രദ്ധേയ യമായി. കുട്ടികൾ ആനന്ദക്കൊടുമുടി കയറുമ്പോൾ രക്ഷിതാക്കൾ പറഞ്ഞറിയിക്കാനാവാത്ത നിർവൃതിയിൽ കണ്ണും മനസും നിറച്ചു. കടിയങ്ങാട് പാലം ഗ്രൗണ്ടിൽ നടന്ന ഇരുദിന കായിക മാമാങ്കം കുറ്റ്യാടി തണൽ സ്ക്കൂളിന്റെ അജയ്യമാം മുന്നേറ്റമായി. ബ്ലൂ ബറ്റാലിയൻ, യെലോ ഫൈറ്റേഴ്സ്, പിങ്ക് പാന്തേഴ്സ് എന്നിങ്ങനെ മുന്നൂറോളം മക്കളുടെ മൂന്നു ഗ്രൂപ്പുകൾ ട്രാക്കിൽ തീപ്പാറും  മൽസരമാണ് കാഴ്ചവെച്ചത്. 

ആവേശക്കടലായ് മാറിയ പോരാട്ടത്തിൽ ബ്ലൂ ബറ്റാലിയൻ വിജയകിരീടമണിഞ്ഞു. ഇരുദിനം മൽസരങ്ങൾ കാണാനെത്തിയ കാണികളുടെ മനം കവരും കാഴ്ചകളായിരുന്നു ഓരോ ശ്വാസവും.

ഒറ്റമനസും ശരീരവുമായിമാറിയ തണൽ കരുണ സ്ക്കൂൾ ടിമിൻ്റെ ഒരുമയാണ്  കായികമാമാങ്കം അവിസ്മരണീയമാക്കിയത്. 

രക്ഷിതാക്കളും മക്കളും ടിച്ചേഴ്സും തോലുരുമ്മി നിന്നപ്പോൾ ഉജ്ജ്വലം കാണാകാഴ്ചയായി മാറി. 

രക്ഷിതാക്കളും മക്കളോടൊപ്പം മൽസരത്തിൽ പങ്കാളികളായി.

തണൽ കരുണ മാനേജിങ്ങ് കമ്മിറ്റി, യൂത്ത് വിംഗ്, വനിതാവിംഗ് എന്നിവരും മേളയുടെ സംഘാടകരായി നിറഞ്ഞു നിന്നു.

കുറ്റ്യാടി തണൽ സ്ക്കൂളിന്റെ ശ്രേയസിന് മാറ്റ്  കൂടുകയായിരുന്നു രണ്ട് ദിവസങ്ങളിൽ കടിയങ്ങാട് പാലം സ്റ്റേഡിയത്തിൽ നടന്ന കായിക മാമാങ്കം.

ഭിന്നശേഷി മക്കളെ ജ്വലിപ്പിക്കുവാൻ ഓരോ വീർപ്പിലും വേരിട്ട വഴികൾ തേടുകയാണ് നാടിൻ്റെ അഭിമാനമായി വളരുന്ന കടിയങ്ങാട് തണൽ കരുണ സ്ക്കൂൾ.

Share