Search

Events

പാരന്റ്സ്‌ ട്രെയിനിങ് പ്രോഗ്രാം സങ്കടിപ്പിച്ചു

തണൽ മൈൽസ്റ്റോണ്സ് ചൈൽഡ് ഡെവലപ്‌മന്റ്‌ സെന്റർ മലാപ്പറമ്പും, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചെട് (SIMC) പാങ്ങാപ്പാറ, തിരുവനന്തപുരവും സംയുക്തമായി നവംബർ 28 തിങ്കളാഴ്ച്ച, രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ രക്ഷിതാക്കൾക്കുള്ള ട്രെയിനിങ് പ്രോഗ്രാം നടത്തി. 

ട്രെയിനിങ് പ്രോഗ്രാമിൽ പ്രധാനമായും ചർച്ച ചെയ്ത വിഷയങ്ങൾ “ഭിന്നശേഷി കുട്ടികളുടെ നൈപുണി വികാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും സാധ്യതകളും, ഭിന്നശേഷി മേഖലയിലെ നിയമങ്ങളും ആനുകൂല്യങ്ങളും എന്നിവയായിരുന്നു. 

തണൽ സ്കൂൾസ് അക്കാഡമിക് ഡീൻ ഡോ. ജമീല പി എസ്‌, തണൽ സ്പേസ് വൊക്കേഷണൽ കോഓർഡിനേറ്റർ എം മൻസൂർ, കോഴിക്കോട് സിആർസി ലെക്ചറർ ജിനി ഡാൻ ടി എന്നവർ വിഷയങ്ങൾ കൈകാര്യം ചെയ്തു. 

സംസ്ഥാന മാതൃകാ ഭിന്നശേഷി വ്യക്തി അവാർഡ് ജേതാവും, ജെഡിടി ഇസ്ലാം ആർട്സ് & സയൻസ് ഡിപ്പാർട്മെന്റ് ഓഫ് മൾട്ടീമീഡിയയിലെ അസിസ്റ്റന്റ് പ്രൊഫെസ്സർ ശ്രീമതി ജിമി ജോൺ പരിപാടി ഉൽഘാടനം ചെയ്തു സംസാരിച്ചു. തണൽ മലാപ്പറമ്പ് സ്കൂൾ ഇൻചാർജ് ശ്രീമതി അനൂന ബീഗം പി സ്വാഗതം അർപ്പിച്ച് സംസാരിച്ച പരിപാടിക്ക്, തണൽ സ്കൂൾസ് അക്കാഡമിക് ഡീൻ ഡോ. ജമീല പി എസ്‌ അധ്യഅധ്യക്ഷത വഹിച്ചു.

Share