Search

Events

ഇഖ്റ – തണൽ സേവന ജനകീയവൽക്കരണ യോഗം

കോഴിക്കോട്: മലപ്പറമ്പ് ഇഖ്റ- തണൽ സൂപ്പർ സ്പെഷ്യാലിറ്റി  ഏർളി ഇന്റെർവെൻഷൻ സെൻറ്ററിൽ നടന്ന തണൽ സേവന ജനകീയവൽക്കരണ യോഗം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ ഉദ്ഘാടനം ചെയ്തു.
നഗരസഭയിലെ പ്രയാസങ്ങൾ നേരിടുന്നവർക്ക് തണലുമായി ചേർന്ന് വ്യത്യസ്ത പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്ന് ദിവാകരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കോഴിക്കോട് തണൽ കോഴിക്കോട് കമ്മിറ്റി സെക്രട്ടറി ടി.എം. അബൂബക്കർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർമാരായ കെ.സി. ശോഭിത, എം.എൻ. പ്രവീൺ, അൻവർ, തണൽ, ഇഖ്റ ഭാരവാഹികളായ ഫരീദ സലാം, സുബൈർ മണലോടി, മുഹമ്മദ് ജസീൽ നാലകത്ത്, എസ്. സുവീൻ, ബൈജു ആയടത്തിൽ, ഡോ. ഫായിസ്, ഡോ. ജസ്‌ന എന്നിവർ ആശംസകൾ നേർന്നു.
വിവിധ വാർഡുകളിൽ നിന്നുള്ള അംഗൻവാടി വർക്കർ, ആശാ വർക്കർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ വ്യക്തിത്വങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കുട്ടികളിലെ വൈകല്യങ്ങൾ നേരത്തെ കണ്ടെത്താനും ഇടപെടാനുമുള്ള ഇ. ഐ. സ്ക്രീനിംഗ് ക്യാമ്പുകൾ, വൃക്കരോഗികളെ നേരത്തെ കണ്ടെത്തി ചികിൽസയിലൂടെ രോഗം ഭേദമാക്കാനുള്ള “വൃക്കക്കൊരു തണൽ” ക്യാമ്പ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നഗരസഭയുടെ പങ്കാളിത്തത്തോടെ ജനകീയമായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

The Thanal Services Popularization Meeting was inaugurated by Kozhikode Municipal Welfare Standing Committee Chairman P. Divakaran, who emphasized the importance of collaboration with Thanal for municipal support. Kozhikode Thanal Committee Secretary T.M. Abubakar presided over the meeting, with various municipal councilors and office bearers in attendance. The meeting resolved to organize activities for the early detection and intervention of disabilities in children and kidney disease.

Share