Search

Events

Thanal Family Gathering: Three New Ventures Launched at Kadiyangad Campus

Kozhikode : At the Thanal family gathering at the Kadiyangad campus, three ventures were launched: the Areekara Ammad Memorial Neurorehab Center in Paleri, the Pookkuzhi Thanal Snehakoodu shelter for boys in Pandhirikkara, and the TTK Khadeeja Memorial Thanal Snehakoodu shelter for girls.

നൂറ് കണക്കിനാളുകളെ സാക്ഷിനിർത്തി കടിയങ്ങാട് കാമ്പസിൽ നടന്ന കുടുംബസംഗമത്തിൽ തണലിൻ്റെ മൂന്ന് പുതിയ സംരംഭങ്ങൾക്ക് തുടക്കമായി. പാലേരിയിൽ നിർമിക്കുന്ന അരീക്കര അമ്മദ് മെമ്മോറിയൽ ന്യൂറോ റിഹാബ് സെൻ്ററിന് മകനും പ്രവാസിപ്രമുഖനുമായ അരീക്കര നവാസ് (UAE) ശിലാസ്ഥാപനം നടത്തി. പന്തിരിക്കരയിൽ തുടങ്ങുന്ന ഭിന്നശേഷിക്കാരായ ആൺകുട്ടികളുടെ പാർപ്പിടം പൂക്കുഴി തണൽ സ്നേഹക്കൂടിന് സ്പോൺസർ സമീർ പൂക്കുഴിക്കുവേണ്ടി തണൽ വിദ്യാർത്ഥികളായ ഫർഹാൻ, അനഘ എന്നിവരും പെൺകുട്ടികളുടെ പാർപ്പിടമായ TTK ഖദീജ മെമ്മോറിയൽ തണൽ സ്നേഹക്കൂടിന് ദുബൈ വ്യാപാരി ടി.ടി.കെ അമ്മദ് ഹാജിയും ( ജാതിയേരി ) കുറ്റിയടിച്ചു.

സംഗമം വാർഡ് മെമ്പർ പാളയാട് ബഷീറിൻ്റെ അധ്യക്ഷതയിൽ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിൻ്റെ മാലിന്യ നിർമാർജന പ്രൊജക്ട് തണലിന് നൽകുന്നതായി ഹർഷാരവങ്ങൾക്കിടയിൽ പ്രസിഡണ്ട് പ്രഖ്യാപിച്ചു.

PMA ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. തണൽ കരുതൽ നിധി ഉദ്ഘാടനം വടക്കയിൽ നവാസ് ( UAE ) ന് വേണ്ടി വടക്കയിൽ സലാം നിർവഹിച്ചു. ഡോ. സച്ചിത്ത്, പ്രകാശിനി.പി.കെ, നരിക്കലക്കണ്ടി അസീസ്മാസ്റ്റർ , ഇല്ലത്ത് മോഹനൻ , ടി.കെ. മോഹൻദാസ് , വി.എം. നൗഫൽ , മാണിക്കോത്ത് അബ്ദുസമദ്( ഖത്തർ )  , ഇസ്മയിൽ കുനിയിൽ പൈക്കളങ്ങാടി ( UAE ) , PTA പ്രസിഡണ്ട് 

ബാബു ആയഞ്ചേരി , പ്രിൻസിപ്പൽ ജോബിജോൺ ,സൗഫി താഴക്കണ്ടി ആശംസകൾ നേർന്നു . വർക്കിങ്ങ് പ്രസിഡണ്ട് NV അബ്ദുല്ല മാസ്റ്ററുടെ അധ്യക്ഷതയിൽ സിക്രട്ടറി ഇ.ജെ. മുഹമ്മദ് നിയാസ് റിപ്പോർട്ടും  ട്രഷറർ മൊയോറത്ത് അലി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു .  

T സുരേഷ് ബാബു സ്വാഗതവും കോത്തമ്പറ മുസ നന്ദിയും പറഞ്ഞു . സ്ക്കൂൾ കോ- ഓർഡിനേറ്റർ ലത്തീഫ് മാഷ് കായക്കൊടി ഛായാ ചിത്രങ്ങൾ അതിഥികൾക്ക് കൈമാറി . തണൽ വിദ്യാർഥികളുടെ  കലാവിരുന്നും അരങ്ങേറി .

Share