Search

Events

തണൽ കുടുംബ സംഗമം


വടക്കേക്കാട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന് കീഴിലുള്ള തണൽ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം ജനകീയമാക്കുന്നതിന്റെ ഭാഗമായി തണൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ നബീൽ അധ്യക്ഷത വഹിച്ചു. തണൽ ചെയർമാൻ ഡോ. ഇദ് രീസ് വി. മുഖ്യപ്രഭാഷണം നടത്തി. തണൽ സോഷ്യൽ വർക്ക് എച്ച്.ഒ.ഡി ബൈജു ആയടത്തിൽ ആമുഖ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റഹീം വിട്ടിപറമ്പിൽ, പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ, വടക്കേക്കാട് പഞ്ചായത്ത് അംഗം ബിന സുരേന്ദ്രൻ, കേരള വ്യാപാരി വ്യ വസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ്, ഡോ. കെ. എച്ച് അബ്ദുല്ലത്തീഫ്, ഒ.എം. മുഹമ്മദാലി, കെ.വി. അബ്ദു, ലത്തീഫ് എന്നിവർ സംസാരിച്ചു.

ഫോട്ടോ : തണൽ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം ജനകീയമാക്കുന്നതിന്റെ ഭാഗമായി നടന്ന തണൽ കുടുംബ സംഗത്തിൽ തണൽ ചെയർമാൻ ഡോ. വി ഇദ്‌രീസ് മുഖ്യ പ്രഭാഷണം നടത്തുന്നു.

Thanal Family Meet

Vadakkekad: A Thanal family meeting was organized to promote the initiatives of the Thanal Dialysis Center, managed by the Daya Rehabilitation Trust.

The event was inaugurated by N.K. Akbar MLA, with Vadakkekad Panchayath President N.M.K. Nabeel presiding. Thanal Chairman Dr. Idrees V. delivered the keynote address.

Share