Search

Events

തണൽ സൂപ്പർ സ്പെഷ്യാലിറ്റി ഏർലി ഇന്റർവെൻഷൻ സെന്റർ യാഥാർത്ഥ്യമായി.

കോഴിക്കോട്: ആരോഗ്യ-വിദ്യാഭ്യാസ-പുനരധിവാസ മേഖലകളിൽ ഇന്ത്യയിലുടനീളം ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന തണൽ, ഇഖ്‌റാ ഹോസ്പിറ്റലുമായി സഹകരിച്ചു കോഴിക്കോട് മലാപ്പറമ്പിൽ നിർമിച്ച സൂപ്പർ സ്പെഷ്യലിറ്റി ഏർലി ഇൻ്റർവെൻഷൻ സെൻ്റർ ആരംഭിച്ചു. 

ആറു വയസ്സ് വരെയുള്ള കുട്ടികളിലെ ബുദ്ധിപരവും ശാരീരികവുമായ വളർച്ചാ വൈകല്യങ്ങളെ നേരെത്തെ കണ്ടെത്തി  സമഗ്രവും ശാസ്ത്രീയവുമായ ചികിത്സയും പരിചരണവും പിന്തുണയും നൽകുന്നതിനായി അത്യാധുനിക സൗകര്യത്തോടുകൂടി രൂപകൽപ്പന ചെയ്ത ശൈഖ് റാഷിദ് സൂപ്പർ സ്പെഷ്യാലിറ്റി ഏർലി ഇന്റർവെൻഷൻ സെന്റർ ഞായറാഴ്ച്ച 3 മണിക്ക് ജില്ലയിലെ വ്യത്യസ്‍ത സ്പെഷ്യൽ  സ്കൂളുകളിലെ പതിനാറു വിദ്യാർഥികൾ ചേർന്ന്  സാമൂഹിക-സാംസ്കാരിക – ആരോഗ്യമേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് നാടിനു സമർപ്പിച്ചത്. 

ജനിതക വൈകല്യങ്ങളും അതിനുള്ള സാധ്യതകളും  ഗർഭാവസ്ഥയിലോ അതിനുമുമ്പോ തിരിച്ചറിഞ്ഞ്‌, ഏറ്റവും നേരത്തെയുള്ള ഇടപെടലിലൂടെ ചികിത്സയും മറ്റു പിന്തുണകളും നൽകി ഡിസബിലിറ്റിയുള്ള കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാഹചര്യം ഒരുക്കുകയാണ് ഇ.ഐ.സിയിലൂടെ ലക്ഷ്യമിടുന്നത്.

വെർച്വൽ റിയാലിറ്റി, ഇമ്മേഴ്സീവ് റിയാലിറ്റി, മൾട്ടി സെൻസറി, അക്വാറ്റിക്ക് തെറാപ്പി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടൊപ്പം ഡോക്ടർ സേവനം, എം. ആർ.ഐ, ജനിറ്റിക് കൗൺസിലിങ്, ഒക്കുപേഷനൽ തെറാപ്പി, ഫിസിയോതെറാപ്പി, സ്പീച്ച്‌ തെറാപ്പി, മ്യൂസിക് തെറാപ്പി, ഓഡിയോളജി,സൈക്കോളജി, പ്രിപ്പറേറ്ററി ക്ലാസ്റൂം തുടങ്ങി വിപുലമായ സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരുടെയും പ്രൊഫെഷനലുകളുടെ നേതൃത്യത്തിൽ അഞ്ചു നില കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

സൂപ്പർസ്പെഷ്യലിറ്റി സൗകര്യങ്ങൾ ആവിശ്യക്കാർക്ക് സൗജന്യനിരക്കിൽ  ലഭ്യമാക്കുക എന്നതാണ് തണൽ ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് ഏർലി ഇന്റെർവെൻഷൻ കേന്ദ്രത്തിലെ സൗകര്യങ്ങളെയും സേവനങ്ങളെയും കുറിച്ച് നേരിട്ട് വിദഗ്ധരിൽ നിന്നും അറിയാൻ അവസരമൊരുക്കിയിരുന്നു.

സ്പെഷ്യൽ സ്കൂൾ  വിദ്യാർത്ഥികൾ അവതരിപ്പിച്ച  ‘ചിരിയിലേക്കുള്ള ദൂരം’ എന്ന നാടകവും അരങ്ങേരി. 

ഡോ. വി. ഇദ്‌രീസ് (ചെയർമാൻ, തണൽ), എം.പി അഹ്മദ് (മലബാർ ഗ്രൂപ്പ് ചെയർമാൻ) , ഡോ. പി.സി അൻവർ (എക്സിക്യൂട്ടിവ് ഡയറക്ടർ, ഇഖ്റ ഹോസ്പിറ്റൽ), എം.പി. അബ്ദുൽ ഗഫൂർ (ജോയിന്റ് സെക്രട്ടറി, ജെഡിടി),ഡോ. പ്രകാശ് ,ആസിം വെളിമണ്ണ ,  മുനീർ വി.വി (ട്രഷറർ തണൽ ), ടി.ഐ നാസർ, സംഗീത. ജി, അനൂപ് കെ.ടി(തണൽ സി.ഇ.ഒ), ഡോ. ജസ്ന (ഫിസിയാട്രിസ്റ്റ്, തണൽ), എന്നിവർ സന്നിഹിതാരായിരുന്നു.

Share