ആദ്യ ക്ലിനിക് മാളയിലാണ് ആരംഭിച്ചത്. വർഷങ്ങൾക്ക് മുൻപ് മാള ഇരട്ട കൊലപാതകം എന്ന പേരിൽ കുപ്രസിദ്ധമായ ക്രൂരമായ ഇരട്ട കൊലപാതകം നടന്ന വീടും അര ഏക്കർ സ്ഥലവും അന്ന് കൊല്ലപ്പെട്ട/രക്ത സാക്ഷിയായ സ്ത്രീയുടെ മക്കൾ പൊതു ഉപയോഗത്തിന് നൽകിയതിനെ തുടർന്ന് ആ മണ്ണിൽ ഉയർന്നു വരുന്ന ഹെവൻസ് വില്ലേജ് എന്ന അഭയ കേന്ദ്രം/പാലിയേറ്റീവ് കൂട്ടായ്മ ആണ് പ്രാദേശിക സഹകാരികൾ.
അന്ന് ഒരു വൃദ്ധയും അവരുടെ മരുമകളും തലക്ക് അടിയേറ്റ് മരിച്ചു വീണ ഇതേ ഹാളിലാണ് വർഷങ്ങൾക്കിപ്പുറം സമൂഹ മനസ്സിന് ചികിത്സയുമായി തണൽ യാത്ര ആരംഭിക്കുംനത്.