Search

Events

ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി Thanal Milestone Centre For Differently Abled Vadakara തണലും തീരവും എന്ന പേരിൽ വിവിധ പരിപാടികൾ നടത്തി

ആട്ടവും, പാട്ടും, കളികളുമായി സാൻഡ് ബാങ്ക്സിൽ എല്ലാവർക്കും ഒത്തുകൂടി. വർണാഭമായ റാലിയോട് കൂടി തുടക്കം കുറിച്ച പരിപാടിയിൽ ശ്രീ. മജീഷ് കാരയടിൻ്റെയും സൽമാൻ വടകരയുടെയും സംഗീതവിരുന്ന്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിന്റെ അംഗീകാരം ലഭിച്ച ശിവതേജ്, ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച MUM HSS ടീമിന്റെ കോൽക്കളി, തമ്പോലം ടീമിന്റെ കലാപ്രകടനങ്ങൾ എന്നിവയെല്ലാം കാണികളിൽ ആവേശം നിറയ്ക്കുന്നതായിരുന്നു. വിവിധ കലാപരിപാടികളിൽ കുട്ടികളുടെ കൂടെ അടിയും പാടിയും തണൽ കമ്മിറ്റി ഭാരവാഹികൾ, രക്ഷിതാക്കൾ, സ്റ്റാഫ് എല്ലാവരും പങ്കുചേർന്ന് ഗംഭീരമാക്കി.

Share