Search

Inspiring Stories

അങ്ങ് തലസ്ഥാന നഗരിയിൽ Special Employees മീറ്റിൽ കുറ്റ്യാടി തണലിലെ മക്കൾ ശ്രദ്ധേയരാവുന്നു

തിരുവനന്തപുരത്ത് നടക്കുന്ന Special Employees മീറ്റിൽ കുറ്റ്യാടി തണൽ കരുണ സ്ക്കൂളിനെ പ്രതിനിധീകരിക്കുകയാണ് മുഹമ്മദ് റിസ്വാൻ, സൂരജ് സുധീർ, ജാസിർ വി.കെ, അൻഷിഫ സി.കെ, മരിയ, മുഹമ്മദ് അശ്റഫ്, ഗോപിക വി. പി, മുഹമ്മദ് ആഷിഖ്, അഖിൽ ജിത്ത് ടി.കെ. എന്നീ വൊക്കേഷണൽ വിംഗ് വിദ്യാർത്ഥികൾ. കുട്ടികൾ സ്വന്തമായി നിർമ്മിച്ച വസ്തുക്കളുടെ വിൽപനയും പ്രദർശനവും തലസ്ഥാന നഗരിക്ക് കൗതുകം വിതറുകയാണ്. സ്പെഷൽ എഡുക്കേറ്റർമാരായ റഹ്ന, ബിൻസി, രഹൻ എന്നിവരും രക്ഷിതാക്കളായ സി.കെ ബിനുവും റീനയും മക്കളോടൊപ്പമുണ്ട്.

കുട്ടികളുടെ നൈപുണികളെ വാനോളം ജ്വലിപ്പിക്കുവാൻ വേറിട്ട വഴികളും യാത്രകളും കൊണ്ട് സമ്പന്നമാവുകയാണ് കുറ്റ്യാടി തണൽ കരുണ സ്ക്കൂൾ ടിം.

Share