Search

Inspiring Stories

തണൽ സ്പേസ് സെന്റർ ഇൻചാർജ്ജും അമീനിൻറെ രക്ഷിതവുമായ അയിഷാത്ത എഴുതുന്നു.

പ്രിയമുള്ളവരേ,

ഇന്നലെ എന്റെ മോനെ കുറിച്ച് വളരെ അഭിമാനവും സന്തോഷവും തോന്നിയ ഒരു ദിവസം ആയിരുന്നു. അത് നിങ്ങളുമായിട്ട് ഒന്ന് ഷെയർ ചെയ്യാം എന്ന് കരുതി.

ഞങ്ങൾ ഇപ്പോൾ സൗദി അറേബ്യയിലെ മക്കയിൽ ആണ് ഉള്ളത്. ഇന്നലെ ഉംറ നിർവഹിക്കാൻ പോയപ്പോൾ ഞങ്ങൾ പ്ലാൻ ചെയ്ത പോലെയല്ല കാര്യങ്ങൾ നടന്നത്. ഭർത്താവിന്റെ ഉമ്മക്ക് (നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ആൾ wheel chair ൽ ആണ്.) താഴെ ചെന്ന് ത്വാവാഫ് ചെയ്യണം എന്ന് പറഞ്ഞത് കൊണ്ട്, wheel chair അമീനെ ഏല്പിച്ചു അവനെ first floor ൽ ഇരുത്തി ഞങ്ങൾക്ക് താഴെ പോയി ചെയ്യാം എന്ന് കരുതിയാണ് പോയത്. (താഴെ wheel chair allowed അല്ല). പക്ഷെ അവിടെ എത്തിയപ്പോ ഞങ്ങളുടെ പ്ലാനിങ് ആകെ തെറ്റി. തിരക്കും നമസ്കാരത്തിന്റെ time ഉം ഒക്കെ ആയതു കാരണം ആകെ ടെൻഷൻ ആയി. എന്നാലും അമീനെ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു, അവനിൽ വിശ്വാസം അർപ്പിച്ചു ദൈവത്തിൽ ഭരമേല്പിച്ചു wheel chair അവന്റെ അടുത്ത് കൊടുത്തു ഞങ്ങൾ താഴേക്കു പോയി. പക്ഷെ തിരക്ക് കാരണം ഞങ്ങൾ നാല് പേരും പല ഭാഗങ്ങളിൽ ആയിപോയി. അമീൻ ഒരു ഭാഗത്തു, ഞാൻ വേറെ, ഭർത്താവും ഉമ്മയും മറ്റൊരിടത്തു. അതിന്റെ ഇടയിൽ നിസ്കാരത്തിന്റെ സമയവും ആയി. (നിസ്കാരത്തിന്റെ സമയം ആയാൽ ത്വാവാഫ് ചെയ്യുന്നത് നിർത്തി അവരെ നമ്മളെ വേറെ സ്ഥലത്തേക്ക് മാറ്റും.) അമീന്റെ കാര്യം ഓർത്തു ആകെ ടെൻഷൻ ആയി. ഈ situation ഒക്കെ അവൻ എങ്ങനെ handle ചെയ്യും എന്ന് ഓർത്തു. എന്നാലും മനസ്സ് പറയുന്നുണ്ടായിരുന്നു, അവൻ എല്ലാം വേണ്ടത് പോലെ ചെയ്തോളും ടെൻഷൻ അടിക്കേണ്ട എന്ന്.

അങ്ങനെ നമസ്കാരവും ത്വവാഫും ഒക്കെ കഴിഞ്ഞു അവനെ വിളിച്ചു നോക്കിയപ്പോൾ അവൻ പറഞ്ഞു എല്ലാം ok ആണ് എന്ന്. പിന്നീട് അവനെ കണ്ടു പിടിക്കാൻ നോക്കിയിട്ട് അവൻ എത്ര പറഞ്ഞു കൊടുത്തിട്ടും ഭർത്താവിന് പറ്റുന്നില്ല. ലാസ്റ്റ് അവൻ തന്നെ അവൻ നിൽക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്തു അയച്ചു കൊടുത്തു. (ഈ  ബുദ്ധി അവന്റെ മനസ്സിൽ തോന്നിയതാണ്).

അങ്ങനെ അവനെ കണ്ടു പിടിച്ചു. പതിനായിരക്കണക്കിന് ജനങ്ങളുടെ ഇടയിൽ നിന്നാണ് ഇതൊക്കെ. എനിക്ക് വല്ലാത്ത ഒരു അത്ഭുതം തോന്നി. കൂടെ സന്തോഷവും അഭിമാനവും സങ്കടവും എല്ലാം കൂടി ഇഴുകി ചേർന്ന ഒരു നിമിഷം ആയിരുന്നു അത്. നമ്മുടെ മക്കളെ കുറിച്ച് ഉള്ള എല്ലാ മുൻ ധാരണകളും തിരുത്തപ്പെട്ട സമയം.

ഇവിടെ ഞാൻ പറഞ്ഞു വരുന്നത്, നമ്മൾ രക്ഷിതാക്കൾക്കു നമ്മുടെ മക്കളെ കുറിച്ച് ഒരു ആത്മ വിശ്വാസം ഉണ്ടായിരിക്കുക. അതുപോലെ അവരെ ഒരു വ്യക്തി ആയി അംഗീകരിക്കാൻ ഉള്ള മനസ്സും. ഇത് രണ്ടും ഉണ്ടെങ്കിൽ എല്ലാം പോസിറ്റീവ് ആയേ സംഭവിക്കൂ.. പല സാഹചര്യവും കയ്കാര്യംചെയ്യാൻ  നമ്മളെ പോലെ തന്നെ അവർക്കും കഴിയും. അത് പോലെ ദൈവത്തിൽ ഉള്ള വിശ്വാസവും മുറുകെ പിടിക്കുക.

പിന്നെ എടുത്തു പറയേണ്ട മറ്റൊരു കാര്യം മൊബൈൽ ഫോൺ വേണ്ട രീതിയിൽ കൈ കാര്യം ചെയ്യാൻ അറിവുള്ളത് കൊണ്ട് അതും വലിയ ഒരു സഹായം ആയി.

എനിക്ക് എന്റെ എല്ലാ രക്ഷിതാക്കളോടും പറയാനുള്ളതും ഇത് തന്നെയാണ്. നമ്മൾ ഓരോരുത്തരും നമ്മുടെ ഈ മക്കളിൽ വിശ്വാസം അർപ്പിക്കുക, പരിഗണിക്കുക, പറ്റുന്നത്ര കാര്യങ്ങളിൽ പരിശീലനം കൊടുക്കുക. എന്നാൽ അത്ഭുതങ്ങൾ സംഭവിക്കും. ഇവിടെ  ഞങ്ങളുടെ കാര്യത്തിലും നടന്നത് ആ അത്ഭുതം തന്നെയാണ്.

നമ്മുടെ എല്ലാ മക്കൾക്കും ദൈവം നല്ലത് വരുത്തട്ടെ, അവരുടെ മാതാപിതാക്കൾക്കു അവരെ നല്ല രീതിയിൽ നോക്കാൻ ഉള്ള ആരോഗ്യവും, ദീർഘായുസ്സും, ക്ഷമയും, സമാധാനവും സർവ്വ ശക്തൻ എല്ലാവർക്കും നൽകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിറുത്തട്ടെ.🤲🤲🤲🤝🤝

സസ്നേഹം,

അമീന്റെ ഉമ്മ

Share