Search

News

ഇന്ത്യയിലെ ആദ്യത്തെ പീഡിയാട്രിക് ഗൈറ്റ് ട്രൈനെർ തണലിൽ

വളർച്ചപരമായ വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങളുടെ ചികിത്സ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന പീഡിയാട്രിക് റോബോട്ടിക് ഗൈറ്റ് ട്രൈനെർ തണലിലേക്ക്.

മാൻഹോളുകൾ വൃത്തിയാക്കുന്ന ബണ്ടികൂട്ട് റോബോട്ടുകൾ വികസിപ്പിച്ച് ശ്രേദ്ധേയരായ തിരുവനന്തപുരം ആസ്ഥാനമായ ജെൻറോബോട്ടിക്സ് ആണ് ഉപകരണം നിർമിച്ചത്.

രാജ്യത്ത് ആദ്യമായി തണലിന് കീഴിലെ കോഴിക്കോട് മലാപറമ്പിൽ പ്രവർത്തിക്കുന്ന സൂപ്പർ സ്‌പെഷ്യലിറ്റി ഏർലി ഇന്റർവെൻഷൻ സെന്ററിലാണ് റോബോട്ടിക് ഗൈറ്റ് ട്രൈനെർ സ്ഥാപിക്കുന്നത്.

സെറിബ്രൽ പാൽസി ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് റോബോട്ടിക് ഗൈറ്റ് ട്രൈനെർ വഴിതുറക്കും.

ടെക്‌നോപാർക്കിലെ സി ഡാക് ഓഡിറ്റൊറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്‌ ഉപകരണം തണൽ പ്രതിനിധികൾക്ക് കൈമാറി.

പുനരധിവാസവും ചികിത്സയും വിദൂര സ്വപ്നങ്ങളിൽ പോലുമില്ലാത്ത സമൂഹത്തിലെ പ്രയാസം അനുഭവിക്കുന്നരിലേക്ക് സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ ആദ്യമേ എത്തിക്കുന്നതിലൂടെ കൂടുതൽ വേഗത്തിൽ അവരെ ജീവിതത്തിലേക്ക് കൈപിടിക്കാനാകും.

Link: https://m.economictimes.com/industry/healthcare/biotech/indias-first-robotic-assisted-paediatric-gait-trainer-for-physical-rehabilitation-launched/articleshow/116922921.cms

Share