കോഴിക്കോട് വനിത പോളിടെക്‌നിക് കോളേജ്, മലാപ്പറമ്പ് യു.പി സ്കൂൾ, എൻ.ജി.ഒ ക്വാട്ടേഴ്‌സ് ഗവണ്മെന്റ് സ്കൂൾ , എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇഖ്റ-തണൽ ഏർലി ഇൻ്റർവെൻഷൻ സെന്ററിലെ സ്റ്റാഫും കുട്ടികളും രക്ഷിതാക്കളും ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, നിത്യോപകരണ സാധനങ്ങൾ, ഫസ്റ്റ് എയ്ഡ് മരുന്നുകൾ മറ്റു അടിയന്തിര സാധനങ്ങൾ എന്നിവ കോഴിക്കോട് മേയർ ബീന ഫിലിപ്പ്, കൗൺസിലർ ശോഭിത എന്നിവരെ ഏല്പിച്ചു. ഡോ. ജസ്‌ന, ഷാഹിദ്, ഫരീദ, മഞ്ജു, അഭിരാമി , അലീന എന്നിവർ നേതൃത്വം നൽകി.
The staff, children, and parents of the Iqraa-Thanal Early Intervention Center handed over food items, clothes, daily necessities, first aid medicines, and other emergency items to the relief camps operating in Kozhikode Women’s Polytechnic College, Malaparamba UP School, NGO Quarters govt. school, and Govt. U.P. School. These items were received by Kozhikode Corporation Mayor Beena Philip and Councilor Shobhita. The initiative was led by Dr. Jasna, Shahid, Farida, Abhirami, Aleena and Manju.
കുറ്റ്യാടിയിൽ വൊക്കേഷണൽ റസിഡൻഷ്യൽ സെൻറർ ആരംഭിച്ചു.
18 വയസ്സ് കഴിഞ്ഞ ഭിന്നശേഷി പെൺകുട്ടികൾക്കുവേണ്ടി റസിഡൻഷ്യൽ വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെൻ്റർ കുറ്റ്യാടി തണൽ കരുണ കാമ്പസിൽ ആരംഭിച്ചു .
ഇന്നലെ വൈകീട്ട് രക്ഷിതാക്കളും കുട്ടികളും നിറഞ്ഞ സദസ്സിൽ ഭിന്നശേഷി ദേശീയ അവാർഡ് ജേതാവ് MA ജോൺസൺ സെൻ്റർ ഉദ്ഘാടനം ചെയ്തു.
തണൽ കുറ്റിയാടി ബ്രാഞ്ച് പ്രസിഡണ്ട് ഡോ. സച്ചിത്ത് അധ്യക്ഷത വഹിച്ചു. വൊക്കേഷണൽ റീഹാബിലിറ്റേഷൻ ഫങ്ക്ഷൻ ഹെഡ് നുസൈബ കൊടുവള്ളി പ്രൊജക്ട് വിശദീകരിച്ചു സംസാരിച്ചു. കൊളക്കണ്ടത്തിൽ ബഷീർ ( യുഏഇ) ഖാസിം പന്തിരിക്കര ( ജിദ്ദ ),NV മമ്മുഹാജി, ഡോ. ജമീല ബാബു, ജോബി ജോൺ, ബാബു ആയഞ്ചേരി, ദിനേശ് ബാബു, എം.കെ. ഖാസിം, ഇ.ജെ. നിയാസ്, NV അബ്ദുല്ലമാഷ്, കെ.കെ ഭാസ്ക്കരൻ മാഷ് എന്നിവർ ആശംസകൾ നേർന്നു. PK നവാസ് മാസ്റ്റർ സ്വാഗതവു NCK നവാസ് നന്ദിയും പറഞ്ഞു.
കോഴിക്കോട്: ഇഖ്റ- തണൽ ഏർലി ഇൻറർവെൻഷൻ സെന്ററിലെ ഡിസബിലിറ്റി വിദ്യാർത്ഥികളുടെ വിമാനയാത്ര വേറിട്ട അനുഭവമായി. കണ്ണൂരിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ കുട്ടികളും രക്ഷിതാക്കളും സ്റ്റാഫും ഉൾപ്പെടെ 117 പേരുണ്ടായിരുന്നു. ആകാശം ചുംബിച്ച് ആനന്ദത്തിൽ ആറാടി തലസ്ഥാന നഗരിയിലെത്തിയ തണൽ നക്ഷത്രങ്ങളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ബഹു. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ എത്തി. ഇന്നലെ കാഴ്ചകൾ കണ്ട് തിരുവനന്തപുരത്ത് താമസിച്ച സംഘം വൈകിട്ട് വന്ദേ ഭാരത് എക്സ്സ്പ്രെസ്സിൽ നാട്ടിലേക്കുതിരിച്ചു. ‘ഉയരെ’ എന്ന പേരിൽ ഭിന്നശേഷി കുട്ടികൾക്കായി തണൽ ആകാശയാത്ര നടത്തിയത്.
കോഴിക്കോട് : ഭിന്നശേഷി പുനരധിവാസ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന തണൽ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിൻ്റെ ഭിന്നശേഷി കലോത്സവം അഫിറ്റ് 2023 ഉത്‌ഘാടനം കോഴിക്കോട് ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ അഞ്ചു മോഹൻ നിർവഹിച്ചു.ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് തണൽ ഇൻ്റെർ സ്കൂൾ ഡിസബിലിറ്റി കലോത്സവം നടത്തി വരുന്നത്. ഡിസബിലിറ്റി ഇൻഫ്ലുവെൻസർ ശിഹാബ് പൂകോട്ടൂർ ചടങ്ങിൽ മുഖ്യ അതിഥി ആയി. തണൽ ജനറൽ സെക്രട്ടറി TI നാസർ അധ്യക്ഷത വഹിച്ചു.തണൽ സി.ഇ.ഒ അനൂപ് K.T, തണൽ കാഞ്ഞിരോട് സെക്രട്ടറി നസീർ എ, തണൽ കുറ്റിയാടി കമ്മിറ്റീ മെമ്പർ അഹമ്മദ്, തണൽ വടകര പി ടി എ പ്രസിഡണ്ട് സജിത്ത് ,റിട്ടയേർഡ് S P അബൂബക്കർ എന്നിവർ സംസാരിച്ചു. തണൽ കോഴിക്കോട് സെക്രട്ടറി K T ഫിറോസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ദീപു തൃക്കോട്ടൂർ നന്ദിയും പറഞ്ഞു. ചടങ്ങിൽ അറനൂറിലധികം ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
On December 3, International Day of People with Disabilities featured a program at JDT College organised by Iqraa-Thanal Super Speciality Early Intervention Centre and inaugurated by M.A. Sideeque, Assistant Commissioner of Police. The chief guest for the event was Mariyath C.H, a social activist, writer, and author. The day’s activities included various engaging programs that showcased talents and abilities of children with special needs. Highlights of the event included the City Police ‘Gana Mela’ and the ‘Nilav’ Drama Skit
തണൽ കരുണ സ്ക്കൂളിലെ കുട്ടികൾ കുറ്റ്യാടി ഗവ. ആശുപത്രിയിലെ രോഗികൾക്ക് ലോക ഭിന്നശേഷി ദിനത്തിൽ പൊതിചോറുകൾ വിതരണം ചെയ്തു. രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത ചടങ്ങിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ. ടി. നഫീസ, ഡോ. ഷാജഹാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. മേനിക്കണ്ടി അബ്ദുല്ല മാസ്റ്റരുടെ അധ്യക്ഷതയിൽ ഡോ. ജമീല ബാബു സന്ദേശം കൈമാറി. PTA പ്രസിഡണ്ട് ബാബു ആയഞ്ചേരി, മോഹൻദാസ് കായക്കൊടി, പി.പി. അമ്മദ്, സിബി കുന്നുമ്മൽ, എൻ സി കെ നവാസ് ,ലത്തീഫ് മാസ്റ്റർ കായക്കൊടി, മനാഫ്, റഹൻ എന്നിവർ ആശംസ നേർന്നു. പ്രിൻസിപ്പൽ ജോബി ജോൺ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ പി.കെ. നവാസ് മാസ്റ്റർ നന്ദിയും പറഞ്ഞു. കുട്ടികൾ വീടുകളിൽ നിന്ന് തയ്യാറാക്കികൊണ്ട് വന്ന് മുന്നൂറ് പൊതിചോറുകളാണ് വിതരണം ചെയ്തത് .
കോഴിക്കോട്: ആരോഗ്യ-വിദ്യാഭ്യാസ-പുനരധിവാസ മേഖലകളിൽ ഇന്ത്യയിലുടനീളം ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന തണൽ, ഇഖ്‌റാ ഹോസ്പിറ്റലുമായി സഹകരിച്ചു കോഴിക്കോട് മലാപ്പറമ്പിൽ നിർമിച്ച സൂപ്പർ സ്പെഷ്യലിറ്റി ഏർലി ഇൻ്റർവെൻഷൻ സെൻ്റർ ആരംഭിച്ചു.
ആറു വയസ്സ് വരെയുള്ള കുട്ടികളിലെ ബുദ്ധിപരവും ശാരീരികവുമായ വളർച്ചാ വൈകല്യങ്ങളെ നേരെത്തെ കണ്ടെത്തി സമഗ്രവും ശാസ്ത്രീയവുമായ ചികിത്സയും പരിചരണവും പിന്തുണയും നൽകുന്നതിനായി അത്യാധുനിക സൗകര്യത്തോടുകൂടി രൂപകൽപ്പന ചെയ്ത ശൈഖ് റാഷിദ് സൂപ്പർ സ്പെഷ്യാലിറ്റി ഏർലി ഇന്റർവെൻഷൻ സെന്റർ ഞായറാഴ്ച്ച 3 മണിക്ക് ജില്ലയിലെ വ്യത്യസ്‍ത സ്പെഷ്യൽ സ്കൂളുകളിലെ പതിനാറു വിദ്യാർഥികൾ ചേർന്ന് സാമൂഹിക-സാംസ്കാരിക – ആരോഗ്യമേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് നാടിനു സമർപ്പിച്ചത്.
ജനിതക വൈകല്യങ്ങളും അതിനുള്ള സാധ്യതകളും ഗർഭാവസ്ഥയിലോ അതിനുമുമ്പോ തിരിച്ചറിഞ്ഞ്, ഏറ്റവും നേരത്തെയുള്ള ഇടപെടലിലൂടെ ചികിത്സയും മറ്റു പിന്തുണകളും നൽകി ഡിസബിലിറ്റിയുള്ള കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാഹചര്യം ഒരുക്കുകയാണ് ഇ.ഐ.സിയിലൂടെ ലക്ഷ്യമിടുന്നത്.
വെർച്വൽ റിയാലിറ്റി, ഇമ്മേഴ്സീവ് റിയാലിറ്റി, മൾട്ടി സെൻസറി, അക്വാറ്റിക്ക് തെറാപ്പി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടൊപ്പം ഡോക്ടർ സേവനം, എം. ആർ.ഐ, ജനിറ്റിക് കൗൺസിലിങ്, ഒക്കുപേഷനൽ തെറാപ്പി, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, മ്യൂസിക് തെറാപ്പി, ഓഡിയോളജി,സൈക്കോളജി, പ്രിപ്പറേറ്ററി ക്ലാസ്റൂം തുടങ്ങി വിപുലമായ സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരുടെയും പ്രൊഫെഷനലുകളുടെ നേതൃത്യത്തിൽ അഞ്ചു നില കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
സൂപ്പർസ്പെഷ്യലിറ്റി സൗകര്യങ്ങൾ ആവിശ്യക്കാർക്ക് സൗജന്യനിരക്കിൽ ലഭ്യമാക്കുക എന്നതാണ് തണൽ ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് ഏർലി ഇന്റെർവെൻഷൻ കേന്ദ്രത്തിലെ സൗകര്യങ്ങളെയും സേവനങ്ങളെയും കുറിച്ച് നേരിട്ട് വിദഗ്ധരിൽ നിന്നും അറിയാൻ അവസരമൊരുക്കിയിരുന്നു.
സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ചിരിയിലേക്കുള്ള ദൂരം’ എന്ന നാടകവും അരങ്ങേരി.
ഡോ. വി. ഇദ്‌രീസ് (ചെയർമാൻ, തണൽ), എം.പി അഹ്മദ് (മലബാർ ഗ്രൂപ്പ് ചെയർമാൻ) , ഡോ. പി.സി അൻവർ (എക്സിക്യൂട്ടിവ് ഡയറക്ടർ, ഇഖ്റ ഹോസ്പിറ്റൽ), എം.പി. അബ്ദുൽ ഗഫൂർ (ജോയിന്റ് സെക്രട്ടറി, ജെഡിടി),ഡോ. പ്രകാശ് ,ആസിം വെളിമണ്ണ , മുനീർ വി.വി (ട്രഷറർ തണൽ ), ടി.ഐ നാസർ, സംഗീത. ജി, അനൂപ് കെ.ടി(തണൽ സി.ഇ.ഒ), ഡോ. ജസ്ന (ഫിസിയാട്രിസ്റ്റ്, തണൽ), എന്നിവർ സന്നിഹിതാരായിരുന്നു.