NSS Team Donates Wheelchairs to Thanal
തണൽ എടച്ചേരി വീടിൽ സന്ദർശിച്ച VMHMHSS ആനയാംകുന്ന്മുക്കം എൻ.എസ്.എസ് ടീം. വിദ്യാർഥികൾ സംഭാവന ചെയ്ത രണ്ടു വീൽ ചെയറുകൾ തണൽ ഭാരവാഹികൾ ഏറ്റുവാങ്ങി The Mukkam VMHMHSS Anayamkunnu NSS team visited Thanal Edacheri Home, where students handed over two wheelchairs to the Thanal team.
ഭിന്നശേഷിപെൺകുട്ടികൾക്കായി കുറ്റ്യാടിയിൽ വൊക്കേഷണൽ സെന്റർ
കുറ്റ്യാടിയിൽ വൊക്കേഷണൽ റസിഡൻഷ്യൽ സെൻറർ ആരംഭിച്ചു. 18 വയസ്സ് കഴിഞ്ഞ ഭിന്നശേഷി പെൺകുട്ടികൾക്കുവേണ്ടി റസിഡൻഷ്യൽ വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെൻ്റർ കുറ്റ്യാടി തണൽ കരുണ കാമ്പസിൽ ആരംഭിച്ചു . ഇന്നലെ വൈകീട്ട് രക്ഷിതാക്കളും കുട്ടികളും നിറഞ്ഞ സദസ്സിൽ ഭിന്നശേഷി ദേശീയ അവാർഡ് ജേതാവ് MA ജോൺസൺ സെൻ്റർ ഉദ്ഘാടനം ചെയ്തു. തണൽ കുറ്റിയാടി ബ്രാഞ്ച് പ്രസിഡണ്ട് ഡോ. സച്ചിത്ത് അധ്യക്ഷത വഹിച്ചു. വൊക്കേഷണൽ റീഹാബിലിറ്റേഷൻ ഫങ്ക്ഷൻ ഹെഡ് നുസൈബ കൊടുവള്ളി പ്രൊജക്ട് വിശദീകരിച്ചു സംസാരിച്ചു. കൊളക്കണ്ടത്തിൽ ബഷീർ ( […]
പൊതിചോറു വിതരണം
തണൽ കരുണ സ്ക്കൂളിലെ കുട്ടികൾ കുറ്റ്യാടി ഗവ. ആശുപത്രിയിലെ രോഗികൾക്ക് ലോക ഭിന്നശേഷി ദിനത്തിൽ പൊതിചോറുകൾ വിതരണം ചെയ്തു. രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത ചടങ്ങിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ. ടി. നഫീസ, ഡോ. ഷാജഹാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. മേനിക്കണ്ടി അബ്ദുല്ല മാസ്റ്റരുടെ അധ്യക്ഷതയിൽ ഡോ. ജമീല ബാബു സന്ദേശം കൈമാറി. PTA പ്രസിഡണ്ട് ബാബു ആയഞ്ചേരി, മോഹൻദാസ് കായക്കൊടി, പി.പി. അമ്മദ്, സിബി കുന്നുമ്മൽ, എൻ സി കെ നവാസ് ,ലത്തീഫ് മാസ്റ്റർ കായക്കൊടി, […]