Search

Upcoming Event

STUDENTS COLLECTIVE

പ്രിയപ്പെട്ടവരെ, ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിലുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകവഴി  സേവനത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ച തണൽ എന്ന മഹാസംരംഭത്തെക്കുറിച്ച് താങ്കളെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ.

            2008 ൽ വടകരയിൽ സ്ഥാപിക്കപ്പെട്ട ഒരു അഗതിമന്ദിരത്തിൽ നിന്നും തുടങ്ങി ഇന്ന് രാജ്യത്തെമ്പാടുമായി തെരുവിലുപേക്ഷിക്കപ്പെട്ട അനാഥ ജന്മങ്ങൾക്ക് അന്തസുറ്റ ജീവിതം ലഭ്യമാക്കുന്ന  അഗതിമന്ദിരങ്ങൾ,പാലിയേറ്റീവ് കെയർ ക്ലിനിക്കുകൾ,സൗജന്യ ഡയാലിസ് സെന്ററുകൾ,ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള പഠന-പരിശീലന കേന്ദ്രങ്ങൾ,നട്ടെല്ലിന് ക്ഷതംപറ്റിയവർക്കായുള്ള പാരാപ്ലീജിക് റീഹാബിലിറ്റേഷൻ സെന്ററുകൾ,വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂളുകൾ, മഹാനഗരങ്ങളിലെ തെരുവുകളിൽ കഴിയുന്ന പട്ടിണിപ്പാവങ്ങളായ ആയിരങ്ങൾക്ക് ദിവസവും ഒരുനേരത്തെ ഭക്ഷണം നൽകുന്ന ‘ഫീഡ് ദ നീഡി’ പദ്ധതി,  തുടങ്ങി നൂറുകണക്കിന് സ്ഥാപനങ്ങളും സംരംഭങ്ങളും തണലിന്റെ കീഴിൽ നടന്നു വരുന്നുണ്ട്.

       തണൽ നടത്തിക്കൊണ്ടിരിക്കുന്ന  അതിരുകളില്ലാത്ത മനുഷ്യസ്നേഹപരമായ മുഴുവൻ പ്രവർത്തനങ്ങളിലും പുതുതലമുറയെ പങ്കാളികളാക്കാനും,   സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരമാരായി അവരെ വളർത്തിക്കൊണ്ടുവരാനും  തണൽ ക്യാമ്പസ്‌ വിംഗ് എന്ന പേരിൽ ഒരു വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിക്കാൻ തണൽ തീരുമാനിച്ചിട്ടുണ്ട്.തണൽ ക്യാമ്പസ്‌ വിംഗിന്റെ പ്രഖ്യാപനം 2022 ഡിസംബർ 11 ഞായറാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് കൊയിലാണ്ടി ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നതാണ്. പ്രഖ്യാപന പരിപാടിയിലും, തുടർന്ന് തണൽ ക്യാമ്പസ്‌ വിംഗിന്റെ പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ താൽപ്പര്യമുള്ളവർ താഴെ നൽകിയ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. സ്‌നേഹ സാന്ത്വന പരിചരണ നന്മ വഴികളിൽ  നമുക്കൊരുമിച്ചു പ്രവർത്തിക്കാം. 

https://docs.google.com/forms/d/e/1FAIpQLSfAj9lECoPEb6MCLo_zSH4LpK4UAzoC9nzm6EiWagNcqdSu3A/viewform

Share