Events


ലോക ഡൗൺ സിൻഡ്രം ദിനാഘോഷം
കുറ്റ്യാടി തണൽ കരുണ സ്ക്കൂൾ മലബാർ ഹോസ്പിറ്റലുമായ് കൈകോർത്ത് മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച ഡൗൺസിൻഡ്രം ദിനാഘോഷം ശ്രദ്ധേയമായി.


തണൽ സൂപ്പർ സ്പെഷ്യാലിറ്റി ഏർലി ഇന്റർവെൻഷൻ സെന്റർ യാഥാർത്ഥ്യമായി.
ജനിതക വൈകല്യങ്ങളും അതിനുള്ള സാധ്യതകളും ഗർഭാവസ്ഥയിലോ അതിനുമുമ്പോ തിരിച്ചറിഞ്ഞ്, ഏറ്റവും നേരത്തെയുള്ള ഇടപെടലിലൂടെ ചികിത്സയും മറ്റു പിന്തുണകളും നൽകി ഡിസബിലിറ്റിയുള്ള കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാഹചര്യം ഒരുക്കുകയാണ് ഇ.ഐ.സിയിലൂടെ ലക്ഷ്യമിടുന്നത്.


യൂഫോറിയ ’23 : തണൽ ഫെസ്റ്റ് കുറ്റ്യാടിക്ക് അതിശയമായി.
കുറ്റ്യാടി: തണൽ കരുണ സ്ക്കൂളിലെ മുന്നൂറോളം ഭിന്നശേഷിമക്കളുടെ വാർഷിക ആഘോഷം യൂഫോറിയ 23 അക്ഷരാർത്ഥത്തിൽ നാടിൻ്റെ ഹൃദയം കവർന്നു.
കുറ്റ്യാടി മെഹഫിൽ ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സിനുമുന്നിൽ ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങൾ വിസ്മയം വിതറി.


ദുബൈ ഫ്ലോറയിൽ നടന്ന തണൽ സംഗമം ഹൃദ്യമായി
ദുബൈ: നന്മതൻ പൂമരംപോൽ തണൽ സപ്നങ്ങൾ സാർത്ഥകമാക്കാൻ യു.എ.ഇയിലെ പ്രവാസിക്കൂട്ടം ഒറ്റമരക്കാടുപോൽ കൂടെയുണ്ടെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ദുബൈ ഫ്ലോറ ഇൻ ഹോട്ടലിൽ നടന്ന തണൽ സംഗമം.


സ്പെഷ്യൽ സ്കൂൾ ജില്ലാ കായികമേള ,കുറ്റിയാടി തണൽ കരുണ സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
ഹെൽത്ത് കെയർ ഫൌണ്ടേഷന്റെയും നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഉഷ സ്കൂൾ ഓഫ് അത് ലെക്ടിസിന്റെ സഹകരണത്തോടെ ബാലുശ്ശേരി യിൽ വെച്ച് നടന്ന രണ്ടാമത് ജില്ലാ സ്പെഷ്യൽ സ്കൂൾ സ്പോർട്സ് മീറ്റിൽ


തൃശൂർ ജില്ലയിൽ സാമൂഹിക മാനസികാരോഗ്യ പദ്ധതിക്ക് തുടക്കമായി.
ആദ്യ ക്ലിനിക് മാളയിലാണ് ആരംഭിച്ചത്. വർഷങ്ങൾക്ക് മുൻപ് മാള ഇരട്ട കൊലപാതകം എന്ന പേരിൽ കുപ്രസിദ്ധമായ ക്രൂരമായ ഇരട്ട കൊലപാതകം നടന്ന വീടും അര ഏക്കർ സ്ഥലവും അന്ന് കൊല്ലപ്പെട്ട/രക്ത സാക്ഷിയായ സ്ത്രീയുടെ മക്കൾ


ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി Thanal Milestone Centre For Differently Abled Vadakara തണലും തീരവും എന്ന പേരിൽ വിവിധ പരിപാടികൾ നടത്തി
ആട്ടവും, പാട്ടും, കളികളുമായി സാൻഡ് ബാങ്ക്സിൽ എല്ലാവർക്കും ഒത്തുകൂടി. വർണാഭമായ റാലിയോട് കൂടി തുടക്കം കുറിച്ച പരിപാടിയിൽ ശ്രീ. മജീഷ് കാരയടിൻ്റെയും സൽമാൻ വടകരയുടെയും സംഗീതവിരുന്ന്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിന്റെ അംഗീകാരം ലഭിച്ച


തണൽ സി – പ്രൊജക്റ്റ് പ്രഖ്യാപനം
2022 നവംബർ 1 കേരളപ്പിറവി. കൂടെ വയനാടിന്റെ 42-ാം പിറവിയും. പോരാളികളെ കൊണ്ട് ധന്യമായ സംഗമം. മഞ്ഞു പെയ്യുന്ന വയനാടൻ മലമടക്കുകളിൽ നിന്ന് ആശയങ്ങൾക്ക് ചൂടു പിടിച്ച പുലരിയിൽ പറഞ്ഞതിലും നേരത്തെ പുതിയൊരു ചുവടുവെപ്പിനായി


കുറ്റ്യാടി തണൽ കരുണ സ്ക്കൂൾ കായിക മാമാങ്കം ഉജ്ജ്വലം, 2022 വർണോജ്ജ്വലം
തണൽ കരുണ സ്ക്കൂൾ സ്പോർട് ഡെ ഉജ്ജ്വലം 2022 തകർത്തു, പൊളിച്ചു, തിമർത്തു, പൊടിപൊടിച്ചു. ഖത്തറിൽ ഫുട്ബോൾ തിമർക്കുമ്പോൾ കുറ്റ്യാടി തണലിലെ ട്രാക്കിൽ കായികയൗവ്വനം കൊടുങ്കാറ്റായി ആഞ്ഞുവീശി. ശേഷിയിൽ ഭിന്നരെ ആകാശത്തോളം പ്രാചാദിപ്പിക്കുകയായിരുന്നു ശരിക്കും


പാരന്റ്സ് ട്രെയിനിങ് പ്രോഗ്രാം സങ്കടിപ്പിച്ചു
തണൽ മൈൽസ്റ്റോണ്സ് ചൈൽഡ് ഡെവലപ്‌മന്റ് സെന്റർ മലാപ്പറമ്പും, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചെട് (SIMC) പാങ്ങാപ്പാറ, തിരുവനന്തപുരവും സംയുക്തമായി നവംബർ 28 തിങ്കളാഴ്ച്ച, രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി