Welcome to Thanal

Let’s Join Hands for a Brighter World!

Thanal is an indigenous humanitarian organisation and association founded by a group of local community members and professionals in 2008. For 15 years, it has been actively involved in humanitarian activities throughout India, with a special focus on holistic rehabilitation.  The interventions advocate a participatory, community-based approach that complements and coordinates with government goals and services, as well as collaboration with multiple stakeholders. The foundation’s team of multidisciplinary experts works collaboratively to attain these goals. Thanal was formed in response to a perceived need because it does more than just provide charity to the ‘most in need’; it also ensures that all beneficiaries and their families have successfully reintegrated into the socioeconomic and psychosocial realms at their full human capacity.

 

Our Focus Areas

Our vision is to be “people positive,” – we care about everyone we are confronted with, from our partners to the most vulnerable, and beyond.

Help us to help others

Charity for needy People

Your donation today will support our investigations and interventions into the root causes, impacts, and strategies to overcome social, economic, and psychosocial public problems among the most vulnerable and historically marginalised populations. Your contribution will help us to make a real difference in the lives of those in need. And as a tax-deductible donation, it not only helps others, but it also helps you by reducing your taxable income. Thank you for your support.

 

Play Video

Impact YOU made with YOUR contribution

0
Direct Reach
0 +
State
0 +
District
0 +
Programmes

News & Articles

തണൽ വീട് എടച്ചേരിയിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. ശ്രീകാന്ത് ഐ കെയറിന്റെ സഹകരണത്തോടെ ഡോ ഷബീറിന്റെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്. റി. ജില്ലാ ജഡ്ജിയും CHRF സംസ്ഥാന പ്രസിഡണ്ടുമായ കെ അശോകൻ ഉത്ഘാടനകർമ്മം നിർവഹിച്ചു…

ഈ ദിവസത്തിന് വല്ലാത്ത തെളിച്ചമാണ്…

ഈ തീനാളത്തിന് പറയാനുള്ളത് നമ്മൾ അനുഭവിക്കാത്ത പൊള്ളുന്ന നേരുകളുടെ കണ്ണീരുപ്പ് കലർന്ന കഥയുമാണ് ..

ചുവരിലെ കലണ്ടർ ഈ ഡിസംബർ മാസത്തോടൊപ്പം മറഞ്ഞു പോയേക്കാം…

എന്നാൽ മറക്കാത്ത തിയ്യതിയായി കാലം 2022 ഡിസംബറിലെ ഒമ്പതാം തിയ്യതി അടയാളപ്പെടുത്തും .

മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ്ക്കയും എംഡി അഷറും ചേർന്ന് ഡൽഹിയിൽ  തീ കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത് ഒരു അടുക്കളയാണ് .

വെറും അടുക്കളയല്ല ,

വിശക്കുന്നവന്റെ അടുക്കള ..

 നഗരങ്ങളിൽ , ചേരികളിൽ , ലോകത്തിന്റെ പലയിടങ്ങളിൽ ലക്ഷക്കണക്കിന് മനുഷ്യർ ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് . 

മലബാർ ഗ്രൂപ്പ് തുടങ്ങി വെച്ചത് ഒരു അടുക്കള മാത്രമല്ല hunger free world എന്ന വലിയ ആശയത്തിലേക്കുള്ള വഴി കൂടിയാണ് ,

ഡൽഹിയിൽ മാത്രമല്ല ,ഒരാളുടെയും വയറു വിശപ്പിനാൽ പുകയാതിരിക്കാനായി ഇന്ത്യയുടെ പല ദിക്കുകളിൽ, തെരുവുകളിൽ ഇനിയും  അടുക്കളകൾ  പുകയും.

അവിടെ നിന്ന് ഭക്ഷണപ്പൊതികളുമായി വളണ്ടിയർമാർ തെരുവിലും ചേരികളിലും എത്തും ..

ഇന്ത്യയുടെ നഗരങ്ങളിൽ , തെരുവുകളിൽ , പട്ടിണി നിറഞ്ഞ ചേരികളിൽ പ്രതിദിനം 15000 പേർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതിയാണിത് ,

ഭക്ഷണം മാത്രമല്ല , ഇവിടങ്ങളിൽ സ്കൂളിൽ പോകാത്ത , അതിന് ഭാഗ്യമില്ലാതെ പോയ മക്കളുണ്ട് 

അവരുടെ വിദ്യാഭ്യാസവും ഈ പദ്ധതിയുടെ ഭാഗമാണ് .

അതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചേരിപ്രദേശങ്ങളിൽ  ആദ്യഘട്ടം 100 ചെറു വിദ്യാലയങ്ങൾ തുടങ്ങും ,

 വിദ്യാഭ്യാസം എന്ന   സ്വപ്നം  കാണാൻ   കുട്ടികളെയും  മാതാപിതാക്കളെയും പ്രാപ്തരാക്കും ,

  അക്ഷരങ്ങൾ പഠിപ്പിച്ച് നെഞ്ചിൽ സ്വപ്നങ്ങൾ നിറച്ച് അവരെ  അതാതിടങ്ങളിലെ ഗവ: സ്കൂളുകളിൽ എത്തിക്കും ..

(കൽക്കത്തയിലെ  ഒരമ്മ പറഞ്ഞത് ഓർമ്മയുണ്ട്

റെയിൽവേ സ്റ്റേഷനിലാണ് താമസം ,

അവരുടെ മൂന്ന് മക്കൾക്കും പഠിക്കണം. 

പക്ഷേ ഭക്ഷണം തന്നെ കിട്ടാത്ത അവസ്ഥയിൽ പഠനം എന്നത് ആ അമ്മയെ സംബന്ധിച്ച് നടക്കാത്ത സ്വപ്നമാണ് )

ഈ പ്രവർത്തനങ്ങൾക്കൊപ്പം  ദാരിദ്ര്യം വരിഞ്ഞു മുറുക്കിയ ജീവിതങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും , ഡോക്ടറുടെ സേവനവും മരുന്നും  ഉറപ്പാക്കും ..

എല്ലാം വിശപ്പു തന്നെയാണ്

അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വിശപ്പുകൾ . hunger free world എന്ന് മലബാർ ഗ്രൂപ്പ് പറയുന്നത് ഇതെല്ലാം ചേർന്ന സ്വപ്നങ്ങളെ കുറിച്ചാണ് .

തണലുമായി ചേർന്നാണ് ഈ പദ്ധതിക്ക് പ്രായോഗിക രൂപം നൽകുക .

ഒരു കോടി രൂപയാണ് മലബാർ ഗോൾഡ് ഈ പദ്ധതിക്കായി ഒരു മാസം മാറ്റി വെക്കുന്നത് .

തീർച്ചയായും മലബാർ ഗ്രൂപ്പിന്റെ ഈ പ്രഖ്യാപനം കാലം ഓർത്തു വെക്കുക തന്നെ ചെയ്യും .

ഇത് ലോകത്തിന്റെ പട്ടിണിക്കെതിരെ നാടിനെ ചേർത്ത് നടത്തുന്ന പ്രവർത്തനമാണ് ,

വിശപ്പ് മാറിയ  കുട്ടികളും വൃദ്ധരും സ്ത്രീകളും ചിരിക്കുന്ന ദിവസത്തിനായുള്ള പ്രവർത്തനമാണ് …

എല്ലാവരും ഇതേ പോലെ ഒത്തുപിടിച്ചാൽ യുനൈറ്റഡ് നാഷൺ പറഞ്ഞത് പോലെ 

വിശപ്പു രഹിത ലോകം പൂവണിയുക തന്നെ ചെയ്യും 

തീർച്ച  …

ഭിന്നശേഷി മേഖലയിലെ പഠന- ഗവേഷണങ്ങളിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമായി പീസ് വാലി കൈകോർക്കുന്നു.

ധാരണാപത്രം ഒപ്പിടൽ ഇന്ന് വൈകിട്ട് എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ്‌ ബിഹേവിയറൽ സയൻസ് ഓഡിറ്റോറിയത്തിൽ.

ഡോ സാബു തോമസ് (ബഹു വൈസ് ചാൻസലർ) ഉത്ഘാടനം നിർവഹിക്കും.

ഡോ പി ടി ബാബുരാജ് (ഡീൻ,സ്കൂൾ ഓഫ്‌ ബിഹേവിയറൽ സയൻസ്) മുഖ്യ പ്രഭാഷണം നിർവഹിക്കും.

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം

തണൽ വീട് എടച്ചേരിയിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. ശ്രീകാന്ത് ഐ കെയറിന്റെ സഹകരണത്തോടെ ഡോ ഷബീറിന്റെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്. റി.

10/12/2022

ഈ ദിവസത്തിന് വല്ലാത്ത തെളിച്ചമാണ്… ഈ തീനാളത്തിന് പറയാനുള്ളത് നമ്മൾ അനുഭവിക്കാത്ത പൊള്ളുന്ന നേരുകളുടെ കണ്ണീരുപ്പ് കലർന്ന കഥയുമാണ് .. ചുവരിലെ കലണ്ടർ ഈ ഡിസംബർ മാസത്തോടൊപ്പം മറഞ്ഞു പോയേക്കാം… എന്നാൽ മറക്കാത്ത തിയ്യതിയായി കാലം

പീസ് വാലിക്ക് ഇത് അഭിമാന മുഹൂർത്തം

ഭിന്നശേഷി മേഖലയിലെ പഠന- ഗവേഷണങ്ങളിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമായി പീസ് വാലി കൈകോർക്കുന്നു. ധാരണാപത്രം ഒപ്പിടൽ ഇന്ന് വൈകിട്ട് എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ്‌ ബിഹേവിയറൽ സയൻസ് ഓഡിറ്റോറിയത്തിൽ. ഡോ സാബു തോമസ്

Upcoming Events

പ്രിയപ്പെട്ടവരെ, ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിലുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകവഴി  സേവനത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ച തണൽ എന്ന മഹാസംരംഭത്തെക്കുറിച്ച് താങ്കളെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ.

            2008 ൽ വടകരയിൽ സ്ഥാപിക്കപ്പെട്ട ഒരു അഗതിമന്ദിരത്തിൽ നിന്നും തുടങ്ങി ഇന്ന് രാജ്യത്തെമ്പാടുമായി തെരുവിലുപേക്ഷിക്കപ്പെട്ട അനാഥ ജന്മങ്ങൾക്ക് അന്തസുറ്റ ജീവിതം ലഭ്യമാക്കുന്ന  അഗതിമന്ദിരങ്ങൾ,പാലിയേറ്റീവ് കെയർ ക്ലിനിക്കുകൾ,സൗജന്യ ഡയാലിസ് സെന്ററുകൾ,ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള പഠന-പരിശീലന കേന്ദ്രങ്ങൾ,നട്ടെല്ലിന് ക്ഷതംപറ്റിയവർക്കായുള്ള പാരാപ്ലീജിക് റീഹാബിലിറ്റേഷൻ സെന്ററുകൾ,വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂളുകൾ, മഹാനഗരങ്ങളിലെ തെരുവുകളിൽ കഴിയുന്ന പട്ടിണിപ്പാവങ്ങളായ ആയിരങ്ങൾക്ക് ദിവസവും ഒരുനേരത്തെ ഭക്ഷണം നൽകുന്ന ‘ഫീഡ് ദ നീഡി’ പദ്ധതി,  തുടങ്ങി നൂറുകണക്കിന് സ്ഥാപനങ്ങളും സംരംഭങ്ങളും തണലിന്റെ കീഴിൽ നടന്നു വരുന്നുണ്ട്.

       തണൽ നടത്തിക്കൊണ്ടിരിക്കുന്ന  അതിരുകളില്ലാത്ത മനുഷ്യസ്നേഹപരമായ മുഴുവൻ പ്രവർത്തനങ്ങളിലും പുതുതലമുറയെ പങ്കാളികളാക്കാനും,   സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരമാരായി അവരെ വളർത്തിക്കൊണ്ടുവരാനും  തണൽ ക്യാമ്പസ്‌ വിംഗ് എന്ന പേരിൽ ഒരു വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിക്കാൻ തണൽ തീരുമാനിച്ചിട്ടുണ്ട്.തണൽ ക്യാമ്പസ്‌ വിംഗിന്റെ പ്രഖ്യാപനം 2022 ഡിസംബർ 11 ഞായറാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് കൊയിലാണ്ടി ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നതാണ്. പ്രഖ്യാപന പരിപാടിയിലും, തുടർന്ന് തണൽ ക്യാമ്പസ്‌ വിംഗിന്റെ പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ താൽപ്പര്യമുള്ളവർ താഴെ നൽകിയ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. സ്‌നേഹ സാന്ത്വന പരിചരണ നന്മ വഴികളിൽ  നമുക്കൊരുമിച്ചു പ്രവർത്തിക്കാം. 

https://docs.google.com/forms/d/e/1FAIpQLSfAj9lECoPEb6MCLo_zSH4LpK4UAzoC9nzm6EiWagNcqdSu3A/viewform

250 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയയുമായി തണല്‍ വടകരയും ആസ്റ്റര്‍ മിംസും കൈകോര്‍ക്കുന്നു

നിര്‍ധന കുടുംബങ്ങളിലെ ഭിന്നശേഷിക്കാരായ 102  കുഞ്ഞുങ്ങള്‍ക്ക് സൗജന്യ അസ്ഥി വൈകല്യ  ശസ്ത്രക്രിയ (Deformity Correction Surgery) നല്‍കുവാനായി തണല്‍ വടകരയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് നടപ്പിലാക്കിയ ‘കൂടെ 2022’ അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. 

രണ്ട് കോടിയിലധികം ചെലവ് വരുന്ന ശസ്ത്രക്രിയകളാണ് കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി നിര്‍വ്വഹിച്ച് നല്‍കിയത്.

2022 മാര്‍ച്ച് 1ാം തിയ്യതിയായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് അന്വേഷണങ്ങള്‍ വന്നതില്‍ നിന്ന് വിവിധ പ്രദേശങ്ങളിലായി ആസ്റ്റർ ഗ്രൂപ്പ് ഹോസ്പിറ്റലുകളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 2500 ൽ അധികം കുഞ്ഞുങ്ങളെ പരിശോധിച്ചു. ഇതില്‍ നിന്ന് 828 പേരെ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മഹേന്ദ്രവര്‍മ്മയുടെ നേതൃത്വത്തില്‍  വിദഗ്ദ്ധ പരിശോധനകള്‍ക്കായി നിര്‍ദ്ദേശിച്ചു. ഇതില്‍ ഏറ്റവും  അര്‍ഹരായ 102 പേര്‍ക്ക് തികച്ചും സൗജന്യമായി ശസ്ത്രക്രിയ നിര്‍വ്വഹിച്ചു നല്‍കുകയും ചെയ്തു.

ഈ ലക്ഷ്യം വിജയകരമായി പൂര്‍ത്തീകരച്ചതിനെ തുടര്‍ന്ന് ഇതിന്റെ തുടര്‍ച്ചയായി ‘കൂടെ 2023’ എന്ന പദ്ധതി ഇന്ന് പ്രഖ്യാപിക്കുകയാണ്. ഇന്ത്യയിൽ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ അടിയന്തര ജീവന്‍രക്ഷാ ശസ്ത്രക്രിയ നിര്‍വ്വഹിച്ച് നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  250 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഭിന്നശേഷിക്കാരുള്‍പ്പെടെ കേരളത്തിനകത്തും പുറത്തുമുള്ള കുട്ടികൾക്ക് അപസ്മാരം, ഹൃദയസംബന്ധമായ ശസ്ത്രക്രിയ, തുടങ്ങി അവയവ മാറ്റ ശസ്ത്രക്രിയ വരെയുള്ളവ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന ‘കൂടെ 2023’ ഉപയോഗപ്പെടുത്തി അര്‍ഹരായ പരമാവധി പേരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുക എന്നതാണ് തണലും ആസ്റ്ററും ലക്ഷ്യം വെക്കുന്നത്.

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ദേശപോഷിണി കമ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ വെച്ച് കോഴിക്കോട് എം പി. ശ്രീ. എം കെ രാഘവന്‍ പദ്ധതി പ്രഖ്യാപിക്കും. ‘കൂടെ 2023’ ന് പുറെ ‘മൈല്‍സ്‌റ്റോണ്‍’ എന്ന പേരില്‍ എസ് എം എ രോഗബാധിതരായവര്‍ ഉള്‍പ്പെടെയുള്ള കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ലഭ്യമാക്കുവാനുള്ള സംരംഭം കോഴിക്കോട് മാങ്കാവ് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ 3 ന് പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ നിര്‍വ്വഹിക്കും.

5 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ പ്രോജെക്ടിൽ, തണലിനൊപ്പം ആസ്റ്റര്‍ വളണ്ടിയേഴ്‌സ്, കോഴിക്കോട് ആസ്റ്റര്‍ മിംസ് എന്നിവരുടെ കൂടി സഹായത്തോടെയാണ് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സാമ്പത്തിക പിന്‍തുണ കണ്ടെത്തുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തന നിരതമായ ഹെല്‍പ്പലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.: 

+91 8113098000 

+91 7902881010

കലോൽത്സവ വെൽഫെയർ കമ്മിറ്റിക്ക് തണൽ നൽകിയ പ്രൊജക്ടിന് ഇന്ന് മന്ത്രിമാർ, വിവിധ നിയോജക മണ്ഡലം എം.എ.എൽ , ഡി.ഡി, ഡി. എ.ഇ.ഒമാർ എന്നീവർ പങ്കെടുത്ത യോഗത്തിൽ അംഗീകാരം ലഭിച്ചു.

STUDENTS CAMPUS WING

പ്രിയപ്പെട്ടവരെ, ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിലുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകവഴി  സേവനത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ച തണൽ എന്ന മഹാസംരംഭത്തെക്കുറിച്ച് താങ്കളെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ.             2008 ൽ വടകരയിൽ സ്ഥാപിക്കപ്പെട്ട ഒരു അഗതിമന്ദിരത്തിൽ നിന്നും തുടങ്ങി ഇന്ന്

കൂടെ -2023

250 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയയുമായി തണല്‍ വടകരയും ആസ്റ്റര്‍ മിംസും കൈകോര്‍ക്കുന്നു നിര്‍ധന കുടുംബങ്ങളിലെ ഭിന്നശേഷിക്കാരായ 102  കുഞ്ഞുങ്ങള്‍ക്ക് സൗജന്യ അസ്ഥി വൈകല്യ  ശസ്ത്രക്രിയ (Deformity Correction Surgery) നല്‍കുവാനായി തണല്‍ വടകരയുടെ നേതൃത്വത്തില്‍

കോഴിക്കോട് 2023 ജനുവരി ആദ്യവാരം നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പ്രധാന വേദിയിൽ തണൽ കിഡ്നി കെയർ എക്സിബിഷൻ ഒരുക്കും

കലോൽത്സവ വെൽഫെയർ കമ്മിറ്റിക്ക് തണൽ നൽകിയ പ്രൊജക്ടിന് ഇന്ന് മന്ത്രിമാർ, വിവിധ നിയോജക മണ്ഡലം എം.എ.എൽ , ഡി.ഡി, ഡി. എ.ഇ.ഒമാർ എന്നീവർ പങ്കെടുത്ത യോഗത്തിൽ അംഗീകാരം ലഭിച്ചു.