Search

STUDENTS COLLECTIVE

പ്രിയപ്പെട്ടവരെ, ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിലുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകവഴി  സേവനത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ച തണൽ എന്ന മഹാസംരംഭത്തെക്കുറിച്ച് താങ്കളെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ.             2008 ൽ വടകരയിൽ സ്ഥാപിക്കപ്പെട്ട ഒരു അഗതിമന്ദിരത്തിൽ നിന്നും തുടങ്ങി ഇന്ന് രാജ്യത്തെമ്പാടുമായി തെരുവിലുപേക്ഷിക്കപ്പെട്ട അനാഥ ജന്മങ്ങൾക്ക് അന്തസുറ്റ ജീവിതം ലഭ്യമാക്കുന്ന  അഗതിമന്ദിരങ്ങൾ,പാലിയേറ്റീവ് കെയർ ക്ലിനിക്കുകൾ,സൗജന്യ ഡയാലിസ് സെന്ററുകൾ,ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള പഠന-പരിശീലന കേന്ദ്രങ്ങൾ,നട്ടെല്ലിന് ക്ഷതംപറ്റിയവർക്കായുള്ള പാരാപ്ലീജിക് റീഹാബിലിറ്റേഷൻ സെന്ററുകൾ,വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂളുകൾ, മഹാനഗരങ്ങളിലെ തെരുവുകളിൽ കഴിയുന്ന പട്ടിണിപ്പാവങ്ങളായ ആയിരങ്ങൾക്ക് […]

കൂടെ -2023

250 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയയുമായി തണല്‍ വടകരയും ആസ്റ്റര്‍ മിംസും കൈകോര്‍ക്കുന്നു നിര്‍ധന കുടുംബങ്ങളിലെ ഭിന്നശേഷിക്കാരായ 102  കുഞ്ഞുങ്ങള്‍ക്ക് സൗജന്യ അസ്ഥി വൈകല്യ  ശസ്ത്രക്രിയ (Deformity Correction Surgery) നല്‍കുവാനായി തണല്‍ വടകരയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് നടപ്പിലാക്കിയ ‘കൂടെ 2022’ അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുകയാണ്.  രണ്ട് കോടിയിലധികം ചെലവ് വരുന്ന ശസ്ത്രക്രിയകളാണ് കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി നിര്‍വ്വഹിച്ച് നല്‍കിയത്. 2022 മാര്‍ച്ച് 1ാം തിയ്യതിയായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് അന്വേഷണങ്ങള്‍ […]

കോഴിക്കോട് 2023 ജനുവരി ആദ്യവാരം നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പ്രധാന വേദിയിൽ തണൽ കിഡ്നി കെയർ എക്സിബിഷൻ ഒരുക്കും

കലോൽത്സവ വെൽഫെയർ കമ്മിറ്റിക്ക് തണൽ നൽകിയ പ്രൊജക്ടിന് ഇന്ന് മന്ത്രിമാർ, വിവിധ നിയോജക മണ്ഡലം എം.എ.എൽ , ഡി.ഡി, ഡി. എ.ഇ.ഒമാർ എന്നീവർ പങ്കെടുത്ത യോഗത്തിൽ അംഗീകാരം ലഭിച്ചു.