പൊതിചോറു വിതരണം


തണൽ കരുണ സ്ക്കൂളിലെ കുട്ടികൾ കുറ്റ്യാടി ഗവ. ആശുപത്രിയിലെ രോഗികൾക്ക് ലോക ഭിന്നശേഷി ദിനത്തിൽ പൊതിചോറുകൾ വിതരണം ചെയ്തു. രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത ചടങ്ങിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ. ടി. നഫീസ, ഡോ. ഷാജഹാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. മേനിക്കണ്ടി അബ്ദുല്ല മാസ്റ്റരുടെ അധ്യക്ഷതയിൽ ഡോ. ജമീല ബാബു സന്ദേശം കൈമാറി. PTA പ്രസിഡണ്ട് ബാബു ആയഞ്ചേരി, മോഹൻദാസ് കായക്കൊടി, പി.പി. അമ്മദ്, സിബി കുന്നുമ്മൽ, എൻ സി കെ നവാസ് ,ലത്തീഫ് മാസ്റ്റർ കായക്കൊടി, […]
തണൽ സൂപ്പർ സ്പെഷ്യാലിറ്റി ഏർലി ഇന്റർവെൻഷൻ സെന്റർ യാഥാർത്ഥ്യമായി.


ജനിതക വൈകല്യങ്ങളും അതിനുള്ള സാധ്യതകളും ഗർഭാവസ്ഥയിലോ അതിനുമുമ്പോ തിരിച്ചറിഞ്ഞ്, ഏറ്റവും നേരത്തെയുള്ള ഇടപെടലിലൂടെ ചികിത്സയും മറ്റു പിന്തുണകളും നൽകി ഡിസബിലിറ്റിയുള്ള കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാഹചര്യം ഒരുക്കുകയാണ് ഇ.ഐ.സിയിലൂടെ ലക്ഷ്യമിടുന്നത്.