Search

റയാൻ ആദ്യമായി സ്കൂളിലേക്ക്… മനസ്സും വാതിലും തുറന്നിട്ട കാനഡയിലെ ഭിന്നശേഷി സൗഹൃദ ഉൾചേർന്നുകൊണ്ടുള്ള സ്കൂളുകൾ (Inclusive Schools)

നോവ സ്കോഷ്യയിലെ ഹാലിഫാക്‌സ് നഗരത്തിലെ ജോസഫ് ഹോവ് എലമെന്ററി സ്കൂൾ… ഭിന്നശേഷിക്കാരോടുള്ള സമീപനം മാതൃകയാക്കേണ്ട സ്ഥാപനങ്ങൾ… മക്കൾക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിൽ രക്ഷിതാക്കളേക്കാളേറെ ആവേശം കാണിക്കുന്ന സർക്കാർ സംവിധാനവും അധ്യാപകരും ചുറ്റുപാടും… ശാരീരിക മാനസിക അവസ്ഥയെക്കളേറെ പ്രായമാണ് സ്കൂളിലേക്കുള്ള അഡ്മിഷന് യോഗ്യത നിർണയിക്കുന്നത്. 4 വയസ് വരെ വീട്ടിൽ വെച്ചും തെറാപ്പി സെന്ററുകളിൽ വെച്ചും പരിശീലനം നൽകപ്പെടുന്നു. നാലു വയസ് പൂർത്തിയായാൽ സ്കൂളിൽ നിർബന്ധമായും പോകണം. ട്യൂബിൽ ഭക്ഷണം കഴിക്കുന്ന അവസ്ഥയിലുള്ള കുട്ടി ഉൾപ്പെടെ സ്കൂളിന്റെ […]

കുറ്റ്യാടി തണലിലെ അനഘയുടെ അമ്മ പറയുന്നു

ഞാൻ അനഘയുടെ അമ്മയാണ്. കൈവേലിയാണ് സ്വന്തം വീട്. ഭർത്താവ് ഗംഗാധരൻ. കാഴ്ചപരിമിതിയുള്ള മകൾ അനഘയെയും കൊണ്ട് തണൽ കരുണ സ്കൂളിലേക് ഞങ്ങൾ വരുമ്പോൾ മനസ്സിൽ വല്ലാത്തൊരു ആശങ്കയിരുന്നു. മോള് എങ്ങനെ ഇവിടെ നിൽക്കും, സ്വന്തമായി നടക്കാൻ പോലും അവൾക്കാവില്ലല്ലോ? എന്നൊക്കെയായിരുന്നു ചിന്ത. പലപ്പോഴും പുറത്ത് പോകുമ്പോൾ ഞാൻ കൂടെ ഉണ്ടായിട്ടുപോലും അവൾ കരയാറായിരുന്നു പതിവ്. തണൽ കരുണ സ്ക്കൂളിലെ കാഴ്ച പരിമിതിയുള്ള സഫിയ ടീച്ചർ താൽപര്യത്തോടെ പറഞ്ഞു. വിഷമികരുത്, നമുക്ക് മോളെ എന്തായാലും മാറ്റി എടുക്കാമെന്ന്. എന്നിരുന്നാലും എനിക്ക് […]

അങ്ങ് തലസ്ഥാന നഗരിയിൽ Special Employees മീറ്റിൽ കുറ്റ്യാടി തണലിലെ മക്കൾ ശ്രദ്ധേയരാവുന്നു

തിരുവനന്തപുരത്ത് നടക്കുന്ന special Employees മീറ്റിൽ കുറ്റ്യാടി തണൽ കരുണ സ്ക്കൂളിനെ പ്രതിനിധീകരിക്കുകയാണ് മുഹമ്മദ് റിസ്വാൻ ,സൂരജ് സുധീർ ,ജാസിർ വി.കെ ,അൻഷിഫ സി.കെ. ,മരിയ ,മുഹമ്മദ് അശ്റഫ് ,ഗോപിക വി. പി  ,മുഹമ്മദ്

ലോകഭിന്നശേഷി ദിനാചരണം

പൊതുസമൂഹത്തിൻ്റെ  പിന്തുണതേടി കുറ്റ്യാടി തണൽ കരുണസ്ക്കൂൾ പന്തിരിക്കരയിൽ നടത്തിയ റോഡ്ഷോയിലെ കൗതുകകാഴ്ചകൾ . പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ : രാജീവൻ സാർ തണൽ മക്കളായ മുനവ്വർ ,ഫായിസ് എന്നിവരുടെ സ്നേഹ ലാളനയിൽ. ജനകീയ പോലീസ് ഓഫീസറുടെ കരുതലും സമർപ്പണവും മാതൃകാപരം. 

തണൽ സ്പേസ് സെന്റർ ഇൻചാർജ്ജും അമീനിൻറെ രക്ഷിതവുമായ അയിഷാത്ത എഴുതുന്നു.

പ്രിയമുള്ളവരേ, ഇന്നലെ എന്റെ മോനെ കുറിച്ച് വളരെ അഭിമാനവും സന്തോഷവും തോന്നിയ ഒരു ദിവസം ആയിരുന്നു. അത് നിങ്ങളുമായിട്ട് ഒന്ന് ഷെയർ ചെയ്യാം എന്ന് കരുതി. ഞങ്ങൾ ഇപ്പോൾ സൗദി അറേബ്യയിലെ മക്കയിൽ ആണ് ഉള്ളത്. ഇന്നലെ ഉംറ നിർവഹിക്കാൻ പോയപ്പോൾ ഞങ്ങൾ പ്ലാൻ ചെയ്ത പോലെയല്ല കാര്യങ്ങൾ നടന്നത്. ഭർത്താവിന്റെ ഉമ്മക്ക് (നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ആൾ wheel chair ൽ ആണ്.) താഴെ ചെന്ന് ത്വാവാഫ് ചെയ്യണം എന്ന് പറഞ്ഞത് കൊണ്ട്, wheel […]